Advertisment

നീതിയുടെ സംസ്ഥാപനത്തിലൂടയേ നവോത്ഥാനം സാധ്യമാകൂ: നഹാസ് മാള

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

ആലത്തൂർ: നീതിയുടെ സംസ്ഥാപനത്തിലൂടെയേ നവോത്ഥാനം സാധ്യമാവുകയുള്ളൂവെന്നും വിവേചനങ്ങൾ സൃഷ്ടിച്ചുള്ള നവോത്ഥാന അവകാശവാദങ്ങൾക്കെതിരെ മറുചോദ്യങ്ങളുന്നയിച്ച് മുന്നേറാൻ പുതുതലമുറക്ക് സാധിക്കണമെന്നും എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് നഹാസ് മാള. ഫാസിസവും ലിബറിലിസവും അരങ്ങുവാഴുകയും ഇസ് ലാമോഫോബിയ പ്രചരണങ്ങൾ കൊഴുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശ്വാസത്തെ അഭിമാന ബോധത്തോടെ പ്രതിനിധീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

"ആത്മീയതയുടെ കരുത്ത്, ആത്മാഭിമാനത്തിന്റെ ഉയിർപ്പ്" എന്ന തലക്കെട്ടിൽ ഡിസം. 29,30 ദിനങ്ങളിൽ ആലത്തൂരിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കേഡർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഷമീർ ബാബു അധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ് ലാമി കേരള ഹൽഖ അമീർ എം.ഐ അബ്ദുൽ അസീസ്, സലീം മമ്പാട്, ഷംസീർ ഇബ്രാഹീം എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു.

ഉദ്ഘാടന സെഷനിൽ ജമാഅത്തെ ഇസ് ലാമി ജില്ല പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി, ജമാഅത്തെ ഇസ് ലാമി വനിത വിഭാഗം ജില്ല കമ്മിറ്റിയംഗം ഷറീന ഉമർ, സോളിഡാരിറ്റി ജില്ല സെക്രട്ടറി ലുഖ്മാനുൽ ഹകീം, ജി.ഐ.ഒ ജില്ല സമിതിയംഗം ഷഹനാസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

എസ്.ഐ.ഒ ജില്ല സെക്രട്ടറി അനീസ് തിരുവിഴാംകുന്ന് സ്വാഗതം പറഞ്ഞു. റമീസ് വല്ലപ്പുഴ ഖുർആൻ ദർസ് നിർവഹിച്ചു.ഞായറാഴ്ച കോൺഫറൻസിൽ എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ഷാഹിൻ സി.എസ്, അബ്ദുൽ വാസിഹ് ധർമഗിരി എന്നിവർ സംസാരിക്കും.

മുൻകാല ജില്ല നേതാക്കൾ പരിപാടിയെ അഭിസംബോധന ചെയ്യും. എസ്.ഐ.ഒ നിയുക്ത സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകും. സമാപന സെഷനിൽ സ്വാലിഹ് കോട്ടപ്പള്ളി, ഉമർ ആലത്തൂർ, നസ്റിൻ പി.നസീർ, എ.കെ നൗഫൽ എന്നിവർ സംബന്ധിക്കും. ആനുകാലിക സംഭവ വികാസങ്ങളും പ്രസ്ഥാന ചരിത്രവും വിവരിക്കുന്ന പവലിയൻ സമ്മേളന നഗരിയിൽ ആരംഭിച്ചു. ജാഅത്തെ ഇസ് ലാമി ജില്ല ജനറൽ സെക്രട്ടറി നൗഷാദ് മുഹ് യുദ്ദീൻ പവലിയൻ ഉദ്ഘാടനം ചെയ്തു.

Advertisment