Advertisment

അമ്പത്തൊന്ന് ദിവസത്തെ പരോൾ കാലാവധി അവസാനിച്ചു ; രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരനെ വെല്ലൂർ ജയിലിൽ പ്രവേശിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരനെ വെല്ലൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. അമ്പത്തൊന്ന് ദിവസത്തെ പരോൾ കാലാവധി അവസാനിച്ചതോടെയാണ് നളിനിയെ ജയിലിൽ പ്രവേശിപ്പിച്ചത്.

Advertisment

publive-image

ജൂലൈ 25നാണ് മകൾ അരിത്രയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി മദ്രാസ് ഹൈക്കോടതി നളിനിക്ക് പരോൾ അനുവദിച്ചത്. തുടർന്ന് ഓ​ഗസ്റ്റിൽ പരോള്‍ കാലാവധി കഴിഞ്ഞുവെങ്കിലും മദ്രാസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു.

ഇതിനിടെ വധക്കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നേരത്തെ ഗവർണർക്ക് ശുപാർശ നൽകിയിരുന്നു.

ഈ ശുപാർശയുടെ തൽസ്ഥിതി തേടാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ നളിനി ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ശുപാർശയിൽ തീരുമാനം കൈകൊള്ളാൻ ഗവർണറോട് നിർദ്ദേശിക്കാനാകില്ലെന്നും തൽസ്ഥിതി തേടാനാകില്ലെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.

Advertisment