Advertisment

'നമോ ടിവി'യുടെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി.... വോട്ടര്‍മാരെ സ്വാധീനിക്കുമെന്നു നിരീക്ഷണം

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച 'നമോ ടിവി'യുടെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. ചാനല്‍ പരിപാടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നു കമ്മിഷന്‍ നിരീക്ഷിച്ചു.

Advertisment

publive-image

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് തിരഞ്ഞടുപ്പ് കമ്മിഷന്റെ നടപടി. പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ 'പിഎം നരേന്ദ്ര മോദി' എന്ന സിനിമയുടെ റിലീസും ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിരുന്നു.

പ്രമുഖ ഡിടിഎച്ച് ശൃംഖലകള്‍ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റര്‍ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് ഇതിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, റാലികള്‍, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവയാണു പരിപാടികള്‍.

Advertisment