Advertisment

നാ​ന പ​ടേ​ക്ക​റെ നു​ണ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കണം: ത​നു​ശ്രീ ദ​ത്ത

author-image
ഫിലിം ഡസ്ക്
New Update

Image result for nana patekar

Advertisment

മും​ബൈ: നാ​ന പ​ടേ​ക്ക​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ല്‍ ന​ടി ത​നു​ശ്രീ ദ​ത്ത ന​ട​പ​ടി​ക​ള്‍ ക​ടു​പ്പി​ക്കു​ന്നു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ നാ​ന പ​ടേ​ക്ക​റെ നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ന​ടി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു.

നാ​ന പ​ടേ​ക്ക​ര്‍​ക്കു പു​റ​മേ കോ​റി​യോ​ഗ്രാ​ഫ​ര്‍ ഗ​ണേ​ഷ് ആ​ചാ​ര്യ, നി​ര്‍​മാ​താ​വ് സ​മീ സി​ദ്ദി​ഖി, സം​വി​ധാ​യ​ക​ന്‍ രാ​കേ​ഷ് സാ​രം​ഗ് എ​ന്നി​വ​രെ നാ​ര്‍​കോ, ബ്രെ​യി​ന്‍ മാ​പ്പിം​ഗ്, നു​ണ പ​രി​ശോ​ധ​ന​ക​ള്‍​ക്കു വി​ധേ​യ​നാ​ക്ക​ണ​മെ​ന്നാ​ണ് അ​പേ​ക്ഷ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ത്തു വ​ര്‍​ഷം മു​ന്പ് ഹോ​ണ്‍ ഓ​ക്കെ പ്ലീ​സ് എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍​വ​ച്ച്‌ നാ​ന പ​ടേ​ക്ക​ര്‍ ത​ന്നോ​ടു മോ​ശ​മാ​യി പ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ ആ​രോ​പ​ണം. ന​ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലെ ഓ​ഷി​വാ​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ആ​രോ​പ​ണം നാ​ന പ​ടേ​ക്ക​ര്‍ നി​ഷേ​ധി​ച്ചു. പ​ത്തു വ​ര്‍​ഷം മു​ന്പു​പ​റ​ഞ്ഞ​തു ത​ന്നെ​യാ​ണ് ത​നി​ക്ക് ഇ​ന്നും പ​റ​യാ​നു​ള്ള​തെ​ന്നും ന​ടി പ​റ​യു​ന്ന​ത് ക​ള​വാ​ണെ​ന്നു​മാ​യി​രു​ന്നു ന​ട​ന്‍റെ പ്ര​തി​ക​ര​ണം.

Advertisment