Advertisment

നന്മ സമ്മർ ക്യാമ്പിനും കോഡിങ്ങ് വർക്ക്ഷോപ്പിനും സമാപനമായി.

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസ് (നൻമ) വേനലവധിക്കാലത്ത് അമേരിക്കയിലെയും കാനഡയിലേയും കുട്ടികൾക്കായി സംഘടിപ്പിച്ച ക്യാമ്പിന് ഗ്രാജുവേഷൻ പ്രോഗ്രാമോടെ ഉജ്ജ്വല സമാപനം .ജൂലൈയിൽ തുടങ്ങി, ആറാഴ്ച്ച നീണ്ടുനിന്ന ക്യാമ്പ് ആഗസ്റ്റ് മുപ്പതിനാണ് അവസാനിച്ചത്.

Advertisment

publive-image

റെയ്‌ന വളപ്പിലകത്ത്‌ നിയന്ത്രിച്ച ഗ്രാജുവേഷൻ പ്രോഗ്രാമിൽ , നന്മ വിദ്യാഭ്യാസവിഭാഗം പ്രോഗ്രാം ലീഡർ ഡോ. മുഹമ്മദ് അബ്‌ദുൽ മുനീർ ആമുഖഭാഷണം നടത്തി. വ്യക്തിത്വവികസനം,ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലകൾ,കലയും കരകൗശലവിദ്യയും ,പ്രകൃതി-പരിസ്ഥിതി നിരീക്ഷണം, കളികളും വിനോദങ്ങളും, അഭിരുചികളും മൂല്യങ്ങളും,സംരംഭകത്വം, ധാർമ്മിക പാഠങ്ങൾ തുടങ്ങിയ വിഷയങ്ങളിലായാണ് ക്ലാസ്സുകളും പ്രവർത്തനങ്ങളും ക്രമീകരിച്ചിരുന്നത്.

ഓരോ പ്രായത്തിലുള്ളവർക്കും യോജിച്ച രീതിയിൽ സംവിധാനിച്ച ക്യാമ്പിനു ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്തു. തിങ്കൾ മുതൽ വെള്ളി വരെ പൊതുവായതും ഓരോ വിഭാഗങ്ങൾക്കും പ്രത്യേകമായും ഉള്ള സെഷനുകൾ കളികളും വിനോദങ്ങളും ചേർത്തു കുട്ടികളുടെ അഭിരുചിക്കിണങ്ങിയ പരസ്പര സംവേദനാത്മകസെഷനുകളായാണ് ആസൂത്രണം ചെയ്തിരുന്നത്.

നൻമ യു. എസ്. പ്രസിഡണ്ട് ഒമർ സിനാഫും കാനഡ പ്രസിഡണ്ട് മുസ്‌തഫ കെ പിയും അദ്ധ്യക്ഷപ്രസംഗങ്ങൾ നടത്തി. ചെയർമാൻ സമദ് പൊനേരി ആശംസാപ്രസംഗം നടത്തിയ പരിപാടിയിൽ പ്രോഗ്രാം ഡയറക്ടർ കുഞ്ഞു പയ്യോളി, വൈസ്പ്രസിഡണ്ട് ഫിറോസ് മുസ്‌തഫ തുടങ്ങിയവർ സംസാരിച്ചു.

രക്ഷിതാക്കൾ അവരുടെ ക്യാമ്പ് അനുഭവം പങ്കുവെച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്. വേനലവധിക്കാലത്ത് നൻമ യൂത്തിൻറെ ആഭിമുഖ്യത്തിൽ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് കോഡിങ്ങ് വർക്ക്‌ഷോപ്പും സംഘടിപ്പിച്ചിരുന്നു. ഐ ടി രംഗത്തെ പ്രമുഖർ നയിച്ച വർക്ക് ഷോപ്പിൽ എൺപത് വിദ്യാർത്ഥികൾ പങ്കെടുത്തു.പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകിയ വർക്ക് ഷോപ്പ്,വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജക്റ്റ്കളോടെയാണ് സമാപിച്ചത്. നൻമ യൂത്ത് ഡയറക്ടർ മസൂദ് അബ്ദുൽ സലാം  വർക്ക് ഷോപ്പ് നയിച്ചു.

Advertisment