Advertisment

മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് തന്നെ; തന്ത്രങ്ങളുമായി ബിജെപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ചത്തീസ്ഗഢിനും രാജസ്ഥാനും പിന്നാലെ മധ്യപ്രദേശിലെ ഭരണവും കൈപ്പിടിയിലൊതുക്കി കോണ്‍ഗ്രസ്. 24 മണിക്കൂറിലധികം നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവില്‍ മധ്യപ്രദേശിന്റെ പൂര്‍ണമായ ഫലം പുറത്തുവന്നപ്പോള്‍ 114 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2013ല്‍ 165 സീറ്റുനേടിയ ബിജെപി 109 സീറ്റിലേക്ക് ചുരുങ്ങി. 230 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 116ലെത്താന്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റിന്റെ കുറവുണ്ട്.

Advertisment

publive-image

ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ അധികാരത്തിലെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഗവര്‍ണറെ കാണാന്‍ അവര്‍ ഇന്നലെ തന്നെ അനുമതി തേടിയിരുന്നു. എന്നാല്‍ മുഴുവന്‍ ഫലങ്ങളും പുറത്തുവന്നതിനുശേഷം അതാകാമെന്നായിരുന്നു ആനന്ദിബെന്‍ പട്ടേലിന്റെ നിലപാട്.

ജയിച്ച നാലു സ്വതന്ത്രരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ് വിമതരാണ്. ഇവരെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം തുടങ്ങി. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് രാത്രി തന്നെ ഗവര്‍ണറെ കണ്ടിരുന്നു. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ സമീപിക്കാനാണ് ബിജെപിയുടെയും തീരുമാനം.

Advertisment