Advertisment

പ്രിയങ്ക ഗാന്ധിയെ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കെ സി വേണുഗോപാലിന് നിര്‍ണ്ണായക ചുമതല (സംഘടനാ ചുമതല). പ്രിയങ്കയ്ക്ക് യു പിയുടെ ചുമതല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ സുപ്രധാന ചുമതലകളിലേക്ക് കെ സി വേണുഗോപാല്‍. നിലവില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി രാഹുല്‍ ഗാന്ധി നിയമിച്ചു. അശോക്‌ ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി പോയ സാഹചര്യത്തിലാണ് വേണുഗോപാലിന്റെ നിയമനം.

Advertisment

publive-image

അതേസമയം, പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് നിയമിച്ചതാണ് ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും നിര്‍ണ്ണായകമായ നീക്കം. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറിയായാണ്‌ പ്രിയങ്കയുടെ നിയമനം. പടിഞ്ഞാറന്‍ ഉത്തര്‍ പ്രാദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജ്യോതിരാദിത്യ സിന്ധ്യയെയും നിയമിച്ചു.

പ്രിയങ്ക ഫെബ്രുവരി ആദ്യ വാരം ചുമതലയേല്‍ക്കും.  നരേന്ദ്ര മോഡിയുടെ മണ്ഡലം ഉള്‍പ്പെടുന്ന വാരണാസി ഉള്‍പ്പെടെയുള്ള മണ്ഡലമാണ് പ്രിയങ്കയുടേത്. ഗുലാം നബി ആസാദിനെ ചുമതലയില്‍ നിന്നും മാറ്റിക്കൊണ്ടാണ് പകരം പ്രിയങ്കയെയും ജ്യോതിരാദിത്യയെയും ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ്‌ യു പിയുടെ ചുമതല രണ്ടു ജനറല്‍ സെക്രട്ടറിമാര്‍ക്കായി വീതിച്ചു നല്‍കുന്നത്.

kc venugopal ele 2019 priyanka ele 2019
Advertisment