Advertisment

രാഹുല്‍ പദവി ഒഴിയും. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ ! രാജി പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദവുമായി ആരും വരേണ്ടതില്ലെന്ന് രാഹുല്‍ ! സച്ചിന്‍ പൈലറ്റ്‌ പരിഗണനയില്‍ ?

New Update

ഡല്‍ഹി:  രാഹുല്‍ ഗാന്ധി എ ഐ സി സി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിക്കില്ല. പകരം ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Advertisment

രാജി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനായി തന്റെ അടുക്കലേക്ക് ആരും വരേണ്ടതില്ലെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു. ഇതോടെ പുതിയ അധ്യക്ഷനുവേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് എ ഐ സി സി ആസ്ഥാനത്ത് തുടക്കം കുറിച്ചുകഴിഞ്ഞു.  പ്രധാനമായും യുവ നേതാക്കളെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

publive-image

നിലവില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത്. അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാന്‍ കെല്‍പ്പുള്ള നേതാവാണ്‌ സച്ചിന്‍. യുവത്വവും പിന്നോക്ക പ്രാതിനിധ്യവും സച്ചിന് ഗുണം ചെയ്തേക്കാം.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ പേരും പരിഗണനയിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും സാധ്യതയില്ല.

അതേസമയം, പാര്‍ട്ടി അധ്യക്ഷനായി പുതിയ ആള്‍ വന്നാലും ഹൈക്കമാന്റ് എന്ന കോണ്‍ഗ്രസിലെ 'അദൃശ്യ പദവി'യില്‍ രാഹുല്‍ ഗാന്ധി തന്നെ തുടരാനാണ് സാധ്യത. അതിനാല്‍ തന്നെ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള പ്രസിഡന്റിന് നിയന്ത്രിത അധികാരങ്ങളെ ഉണ്ടാകാനിടയുള്ളൂ. അല്ലാതെ വന്നാല്‍ അത് പാര്‍ട്ടിയെ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.

പകരം വര്‍ക്കിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍ രാഹുല്‍ പാര്‍ട്ടിയുടെ താരപ്രചാരകനായി തുടരും. അതിന്റെ ഭാഗമായാണ് കേരളത്തിലും ത്മിഴ്നാട്ടിലും ജനങ്ങളെ നേരില്‍ കണ്ട് നന്ദി അറിയിക്കാനുള്ള രാഹുലിന്റെ സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്.

 

rahul gandhi ele 2019
Advertisment