സിബിഐയിൽ മുൻ ഡയറക്ടർ നാഗേശ്വരറാവു നടത്തിയ എല്ലാ സ്ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കി അലോക് വർമ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ഡല്‍ഹി:  സിബിഐയിൽ അഴിച്ചുപണിയുമായി ഡയരക്ടര്‍ അലോക് വർമ. മുൻ ഡയറക്ടർ നാഗേശ്വരറാവു നടത്തിയ എല്ലാ സ്ഥലം മാറ്റ ഉത്തരവുകളും അലോക് വർമ റദ്ദാക്കി.

അലോക് വർമയ്ക്കെതിരായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കവെയാണ് വർമ ഉത്തരവ് പുറത്തിറക്കുന്നത്. ഉപഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ കേസുകളുടെ മേൽനോട്ടം ഇനി പുതിയ ഉദ്യോഗസ്ഥർക്കാണ്.

ധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണു ഉന്നതാധികാര സമിതി യോഗം. പ്രധാനമന്ത്രിക്കു പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരാണു പങ്കെടുക്കുന്നത്. സുപ്രീംകോടതി നിർദേശപ്രകാരം ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണു യോഗം ചേരുന്നത്. ബുധനാഴ്ച ചേർന്ന യോഗം തീരുമാനങ്ങളില്ലാതെയാണ് അവസാനിച്ചത്.

×