Advertisment

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ബിജെപിക്കെതിരെ വെടിപൊട്ടിച്ച് ശിവസേന തലവന്‍ ! മഹാരാഷ്ട്ര പിടിക്കാന്‍ താക്കറെയുടെ പിന്നാലെ ബിജെപി ?

New Update

മുംബൈ:  വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയെ അനുനയിപ്പിക്കാനുള്ള ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ നീക്കത്തിന് വീണ്ടും തിരിച്ചടി. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടു മുമ്പ് ബി ജെ പിയുമായി സഖ്യത്തിനില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ.

Advertisment

publive-image

ഇതോടെ എന്‍ ഡി എ സഖ്യത്തിലെ പ്രധാന ഘടക കക്ഷിയാണ് മുന്നണിയ്ക്ക് പുറത്തേക്ക് തന്നെ എന്ന് ഉറപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ വിജയത്തിന് ബി ജെ പിയെ സംബന്ധിച്ച് ശിവസേനയുടെ പിന്തുണ അനിവാര്യമാണ്. യു പിയില്‍ എസ് പിയും ബി എസ് പിയും കൈകോര്‍ക്കാന്‍ തീരുമാനിച്ചതോടെ അവിടെയും ബി ജെ പിയുടെ സാധ്യതകള്‍ അടയുകയാണ്.

രാജസ്ഥാനിലും മധ്യ പ്രദേശിലും സ്ഥിതി മോശമാണ്. അതിനൊപ്പം മഹാരാഷ്ട്ര കൂടി കൈവിടുന്ന സാഹചര്യ൦ എങ്ങനെയും ഒഴിവാക്കണമെന്നതാണ് മോഡിയുടെയും അമിത് ഷായുടെയും ലക്‌ഷ്യം. അത് എത്ര കണ്ട് വിജയകരമാകും എന്ന് കണ്ടറിയണം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ശിവസേന അയയുന്ന ലക്ഷണമില്ല. അങ്ങനെ വന്നാല്‍ ഉദ്ധവ് താക്കറെയുടെ പിടിവാശിയ്ക്ക് നിന്ന് കൊടുക്കേണ്ടി വന്നാല്‍ അതിനും തയാറായാണ് ബി ജെ പിയുടെ നീക്കം.

amith shah udhav thakkare
Advertisment