Advertisment

അയ്യപ്പ ഭക്തരോട് പെരുമാറുന്നത് റഷ്യയിലെ ഗുലാഗ് ക്യാമ്പുകളിലെ തൊഴിലാളികളോടെന്നപോലെ. എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു - പിണറായി വിജയനെതിരെ അമിത് ഷാ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയം പോലെയുള്ള പ്രശ്‌നം പിണറായി വിജയന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ നിരാശാജനകമാണ്.

Advertisment

publive-image

ചെറിയ പെണ്‍കുട്ടികളോടും അമ്മമാരോടും വയോധികരോടും കേരള പോലീസ് പെരുമാറുന്നത് മനുഷ്യത്വ രഹിതമായാണ്. ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം, വൃത്തിയുള്ള ശൗചാലയങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ് - അമിത് ഷാ തന്റെ ട്വിറ്ററില്‍ പറയുന്നു.

റഷ്യയിലെ ഗുലാഗ് ക്യാമ്പുകളിലെ തൊഴിലാളികളെപ്പോലെയാണ് പിണറായി അയ്യപ്പ ഭക്തരോട് പെരുമാറുന്നതെന്നും ശബരിമലയിലെ അസൗകര്യങ്ങള്‍ മൂലം ഭക്തര്‍ രാത്രി വിശ്രമിക്കുന്നത് പന്നി കാഷ്ടത്തിനടുത്തും ചവറ്റു വീപ്പയ്ക്ക് സമീപത്താണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ജനങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അനുവദിക്കില്ല. കെ, സുരേന്ദ്രനപ്പോലെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റാണ്. ശബരിലയിലെ ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന അയ്യപ്പവിശ്വാസികളോടൊപ്പം ബി.ജെ.പി ഉറച്ച് നില്‍ക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ വ്യക്തമാക്കി.

Advertisment