Advertisment

ബെംഗളൂരു എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തീപിടുത്തം. 300ലേറെ കാറുകള്‍ കത്തിനശിച്ചു

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബെംഗളൂരു:  എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ 300ലേറെ കാറുകള്‍ കത്തിനശിച്ചു. യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Advertisment

publive-image

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിനകം മുന്നൂറോളം കാറുകള്‍ കത്തിനശിച്ചതായി കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജനറല്‍ എം.എന്‍ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ കാറുകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവില്‍ നടക്കുന്ന എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. \

Advertisment