Advertisment

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം അന്വേഷിക്കുക വോട്ടിംഗ് യന്ത്രത്തെപ്പറ്റി ? 2014 ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെ അന്വേഷിക്കും ! ആരോപണ വിധേയരുടെ ലിസ്റ്റ് റെഡി !

author-image
ജെ സി ജോസഫ്
Updated On
New Update

ന്യൂഡെല്‍ഹി:   കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് ആദ്യം അന്വേഷിക്കുക 2014 ലോക്സഭാ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ടുള്ള വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളായിരിക്കുമെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇക്കഴിഞ്ഞ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരെ വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസിനും മുഖ്യ പ്രതിപക്ഷ കക്ഷികള്‍ക്കും നിരവധി ആക്ഷേപങ്ങളുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ഇക്കാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

publive-image

രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രത്തിന് കാവലിരിക്കാന്‍ രാഹുല്‍ നിര്‍ദേശിച്ചത് പരസ്യമായി തന്നെയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയെ സംബന്ധിച്ച് അവര്‍ക്ക് ആക്ഷേപങ്ങളുണ്ട്‌.  വിജയിച്ച സാഹചര്യത്തില്‍ അത് പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം.

publive-image

ഇലക്ഷന്‍ കമ്മീഷനിലെയും വിവിധ സംസ്ഥാനങ്ങളിളെയും (യു പി, ഗുജറാത്ത് ഉള്‍പ്പെടെ) തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരില്‍ സംശയമുള്ളവരുടെ ലിസ്റ്റ് കോണ്‍ഗ്രസ് തയാറാക്കിയിട്ടുണ്ട്.  ഇവരെ സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷിച്ച റിപ്പോര്‍ട്ടുകളുമുണ്ട്.

publive-image

അധികാരത്തിലെത്തിയാല്‍ സി ബി ഐ അന്വേഷണം തന്നെ നടത്തി തെരഞ്ഞെടുപ്പ് അട്ടിമറി നടത്തിയവരെ വെളിച്ചത്ത് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചകളുമില്ലാത്ത നടപടികള്‍ സ്വീകരിക്കാനാണ്‌ കോണ്‍ഗ്രസിന്റെ തീരുമാനം.

publive-image

മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയതില്‍ ഇത്തരം ഇടപെടലുകളുടെ സാധ്യത അന്വേഷിക്കാന്‍ പി സി സികള്‍ക്ക് രാഹുല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Advertisment