Advertisment

കപ്പലിലെ കള്ളന്മാർ ! ഒന്നരലക്ഷം രൂപാ ശമ്പളം വാങ്ങുന്ന ഡെപ്യൂട്ടി കമ്മീഷണറുടെ പക്കൽ 300 കോടിയിലധികം സമ്പത്തു കണ്ട് അധികാരികൾ വരെ ഞെട്ടലിൽ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

വർഷം ജൂലൈ മാസം റിട്ടയർ ആകേണ്ട അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടിപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനുവേണ്ടി കോൺഗ്രസ് , ബിജെപി കക്ഷികളെയും സമീപിച്ചിരുന്നു. ടിക്കറ്റ് ലഭിച്ചാൽ ജോലി രാജിവച്ചു മത്സരിക്കുമെന്നദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു..

Advertisment

publive-image

1989 ബാച്ചിലെ IRS ഓഫീസറും രാജസ്ഥാൻ കോട്ടയിലെ നാർക്കോട്ടിക് സെൽ ഡെപ്യുട്ടി കമ്മീഷണറുമായ ഡോ.സാഹീറാം മീണയെ (Dr. Sahi Ram Meena) ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഉച്ചയ്ക്ക് 12.30 ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വച്ച് ഒരു അഫിം വ്യാപാര ദല്ലാളിൽനിന്ന് കൈക്കൂലി വാങ്ങവേ ആന്റി കറപ്‌ഷൻ ബ്യുറോ അധികാരികൾ കയ്യോടെ പിടികൂടുകയായിരുന്നു.

മീണയുടെ വീട്ടിൽ ACB ടീം നടത്തിയ റെയ്‌ഡിലാണ് അദ്ദേഹത്തിന്റെ അപാരസമ്പത്തുകളുടെ ചുരുളലകൾ ഒന്നൊന്നായി അഴിഞ്ഞത്‌. മൂന്നു വലിയ സ്യൂട്ട് കേസ് നിറയെ നോട്ടുകൾ കണ്ടെത്തിയത് എണ്ണാനായി നോട്ടെണ്ണൽ മെഷീൻ കൊണ്ടുവരേണ്ടിവന്നു.2 കോടി 26 ലക്ഷത്തി 98 ആയിരത്തി 800 രൂപയുണ്ടായിരുന്നു ആ പെട്ടികളിൽ.

publive-image

16 ലക്ഷത്തി 26 ആയിരം രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തു. കുടുംബാങ്ങങ്ങളുടെയും ബന്ധുക്കളുടെയും പേരിലുള്ള 15 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ലോക്കറുകളുടെയും വിവരവും ലഭിച്ചിട്ടുണ്ട്. ഇവ തിങ്കളാഴ്ച ACB അധികാരികൾ സീൽ ചെയ്തു.

ഇവ കൂടാതെ കണ്ടുപിടിക്കപ്പെട്ട അദ്ദേഹത്തിൻറെ സമ്പത്തുകളുടെ വിവരണം ഇപ്രകാരമാണ്.

മകൻ മനീഷിന്റെ പേരിൽ ജയ്‌പ്പൂരിൽ 23 ഹൗസ് പ്ലോട്ടുകൾ.

ഭാര്യ പ്രേമലതയുടെ പേരിൽ വിവിധ സ്ഥലങ്ങളിലായി 106 ഹൌസ് പ്ലോട്ടുകൾ.

ബന്ധുക്കളുടെ പേരിൽ 12 സ്ഥലങ്ങളിൽ ഏക്കറുകണക്കിന് ഭൂമി.

പ്രേമലതയുടെ പേരിൽ 42 കടമുറികൾ.

വാട്ടിക്കാ റോഡിൽ പ്രേം പാരഡൈസ് എന്ന വിവാഹമണ്ഡപം.

മരുമകളുടെ പേരിൽ ജയ്‌പൂരിലെ പോഷ് ഏരിയ യിൽ 2 വിശാല വ്യാപാര പ്ലോട്ടുകൾ.

ഗോപാൽപുര ഹൗസിങ് സൊസൈറ്റി യിൽ ഭാര്യയുടെ പേരിൽ 4 പ്ലോട്ടുകൾ.

ഭാര്യ പ്രേമലതയുടെ പേരിൽ ഭോജ്യവാഡയിൽ 5 ഏക്കർ കൃഷിഭൂമി.

publive-image

ഡൽഹിയിലെ വസന്ത് കുഞ്ച് സെക്ടർ 6 ലും 7 ലും പ്ലോട്ടുകൾ.

മുംബയിലെ ഹിൽ ഏരിയ യിൽ 15 കോടിയുടെ ബംഗ്ളാവ്.

ജയ്‌പൂർ ഗണപതി പ്ലാസയിൽ 2 കടകൾ.

മരുമകൾ വിജയലക്ഷ്മിയുടെ പേരിൽ ഡൽഹിയിലെ സീതാപുരയിൽ 2 വിശാല പ്ലോട്ടുകൾ.

സ്വാമി വിവേകാനന്ദ എജൂക്കേഷൻ സൊസൈറ്റിയും അതിന്റെ പേരിലുള്ള ആസ്തികളും.

സ്വന്തം പേരിൽ മൂന്നു പെട്രോൾ പാമ്പുകൾ.

കൂടാതെ ലക്ഷക്കണക്കിന് രൂപ അദ്ദേഹം ഒന്നര ശതമാനം മാസപ്പലിശയ്‌ക്കു നിരവധി ബിസ്സിനസ്സുകാർക്കു നൽകിയതുമായി ബന്ധപ്പെട്ട രണ്ടു ഡയറികളും കണ്ടെടുത്തു.

publive-image

( ഈ പ്രോപ്പർട്ടികൾക്കു കണക്കാക്കിയിരിക്കുന്നത് രേഖകളിലെ വിലയാണ്.മാർക്കറ്റുവില ഇതിന്റെ പതിന്മടങ്ങാണ് )

അഫിം കൃഷിയ്ക്കും ബിസ്സിനസ്സിനും പേരുകേട്ട നാടാണ് കോട്ട.സ്വർണ്ണത്തേക്കാൾ വിലയാണ് അഫിമിന് . വർഷങ്ങളായി അവിടെ നാർക്കോട്ടിക് സെൽ ഡെപ്യുട്ടി കമ്മീഷണറായി ജോലിചെയ്യുന്ന മീന കൈക്കൂലി യുടെ സർവ്വ റൈക്കാർഡുകളും ഭേദിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നുമാസക്കാലമായി മീണയെ ആന്റി കറപ്‌ഷൻ ബ്യുറോ നിരീക്ഷിച്ചുവന്നിരുന്നു. അദ്ദേഹത്തിന്റെ മൊബൈൽ ഫോണുകളും നിരീക്ഷണത്തി ലായിരുന്നു...

ജനുവരി 26 നു രാവിലെ 10 മണിക്ക് കോട്ടയിലെ നാർക്കോട്ടിക് സെൽ ആസ്ഥാനത്ത് പതാകയുയർ ത്തിയശേഷം സാഹീറാം മീണ അധികാരികളെയും ഉദ്യോഗസ്ഥരെയും അഭിസംബോധനചെയ്തുകൊണ്ടു പറഞ്ഞു..

publive-image

" നമ്മൾ 100 % സത്യസന്ധരായിരിക്കണം. ബാപ്പുജി പറഞ്ഞ മാർഗ്ഗത്തിലൂടെ നാം സഞ്ചരിക്കണം. നമ്മുടെ ഡിപ്പാർട്ടുമെന്റിൽ ഒരാൾ പോലും അഴിമതിക്കാരാകാൻ പാടില്ല. രാജ്യം നന്നാകണമെങ്കിൽ അഴിമതിയും കൈക്കൂലിയും ഇല്ലാതാകണം. അതിനായുള്ള പ്രതിജ്ഞ നാം ഇന്നുതന്നെയെടുക്കണം.. ജയ് ഹിന്ദ്."

ഈ പ്രസംഗം നടത്തിയശേഷം വീട്ടിലേക്കു മടങ്ങവേ അഫിം ദല്ലാൾ കമലേഷിനോട് മുൻപ് പറഞ്ഞ ഒരു ലക്ഷം രൂപയുമായി എത്രയുംവേഗം വീട്ടിലേക്കു വരാൻ സാഹീറാം മീണ ആവശ്യപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ജയ്‌പ്പൂരിനു പോകാനിരിക്കുകയായിരുന്നു അദ്ദേഹം. 12 മണിക്ക് കമലേഷ് പണവുമായെത്തുകയും തക്കംപാർത്തു പലസ്ഥലത്തായി നിന്നിരുന്ന ACB ടീം മീണയെയും ദല്ലാളിനെയും പിടികൂടുകയുമായിരുന്നു.

സത്യസന്ധതയുടെ പ്രഭാഷണം ഓഫീസ് സ്റ്റാഫിന് നൽകിയശേഷം രണ്ടരമണിക്കൂർ കഴിഞ്ഞപ്പോൾ ശ്രീമാൻ മീണ സ്വയം കുടുങ്ങുകയായിരുന്നു.

publive-image

രക്ഷപെടാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളൊന്നും ഫലിക്കാതെ വന്നപ്പോൾ ബോധരഹിതനായി നിലത്തുവീണു . ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോൾ അടവാണെന്നു ഡോക്ടർമാർ വിധിയെഴുതി.

അന്വേഷണം ഇപ്പോൾ നല്ലനിലയിൽ നടക്കുകയാണ്.ആദായനികുതിവകുപ്പും അന്വേഷണത്തിൽ പങ്കുചേർന്നു. കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു.

വിദേശരാജ്യങ്ങളിലെ ബാങ്കുകളിൽ ഇന്ത്യക്കാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്ന തിനും മുൻപ് ഇന്ത്യക്കകത്ത് ഇത്തരം ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയനേതാക്കളുടേയും അനധികൃത സമ്പാദ്യങ്ങൾ കണ്ടുപിടിച്ചാൽ നമ്മുടെ നാട്ടിലെ ദാരിദ്ര്യം തുടച്ചുനീക്കാൻ അനായാസം കഴിയുന്നതാണ്.

Advertisment