കാത്തിരുന്ന്‍ ഒടുവില്‍ അച്ഛാ ദിന്‍ ആഗതമായെന്ന്‍ കനിമൊഴി

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, December 11, 2018

ചെന്നൈ:  നിയമസഭാ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ ബി ജെ പിയെ കടന്നാക്രമിച്ച് ഡി എം കെ നേതാവ് അന്തരിച്ച എം കരുണാനിധിയുടെ മകളുമായ കനിമൊഴി. കാത്തിരുന്നു കാത്തിരുന്നു ഒടുവില്‍ അച്ഛാ ദിന്‍ ആഗതമായെന്നായിരുന്നു കനിമൊഴിയുടെ പരിഹാസം.

കേന്ദ്ര സര്‍ക്കാരിന്റെ ദുഷ്പ്രവര്‍ത്തികള്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കനിമൊഴി വിമര്‍ശിച്ചു.  വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് നിന്ന് ബി ജെ പി തൂത്തെറിയപ്പെടുമെന്നും കനിമൊഴി പറഞ്ഞു.

×