Advertisment

എംഎല്‍എമാരെ ഡല്‍ഹിക്ക് വിളിപ്പിച്ച് തടങ്കലിലാക്കി വിലപേശലിനൊരുങ്ങി മായാവതി. ലക്‌ഷ്യം മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണ പങ്കാളിത്തം, എംഎല്‍എമാര്‍ നേരിട്ട് വിലപേശല്‍ നടത്തുന്നത് തടയാനും മുന്‍കരുതല്‍ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ജനവിധിയുടെ പശ്ചാത്തലത്തില്‍ ബി എസ് പി ദേശീയ അധ്യക്ഷ മായാവതി നേരിട്ട് വിലപേശലിനൊരുങ്ങുന്നു. ഇരു സംസ്ഥാനങ്ങളിലും ലീഡ് ചെയ്യുന്ന ബി എസ് പി സ്ഥാനാര്‍ഥികളോട് വിജയാഹ്ലാദ പ്രകടനത്തിന് പോലും നില്‍ക്കാതെ നേരെ ഡല്‍ഹിക്ക് എത്താനാണ് മായാവതിയുടെ നിര്‍ദ്ദേശം.

Advertisment

publive-image

ഇത് വിജയിച്ചുവരുന്ന എം എല്‍ എമാരെ മറ്റ്‌ കക്ഷികള്‍ ചാക്കിട്ടുപിടിക്കുന്നത് ഒഴിവാക്കാനും എം എല്‍ എമാര്‍ നേരിട്ട് വിലപേശല്‍ നടത്തുന്നത് ഒഴിവാക്കാനുമുള്ള കരുതലാണ്.  ഡല്‍ഹിയിലെത്തുന്ന എം എല്‍ എമാരെ സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനം ഉണ്ടാകുന്നത് വരെ പുറത്തേക്ക് വിടില്ലെന്നും സൂചനയുണ്ട്.

publive-image

രണ്ടു സംസ്ഥാനങ്ങളിലും ഭരണ പങ്കാളിത്തമാണ് മായാവതി ഉദ്ദേശിക്കുന്നത്.  മധ്യപ്രദേശില്‍ 4 ഉം രാജസ്ഥാനില്‍ 5 ഉം ബി എസ് പി സ്ഥാനാര്‍ഥികള്‍ നിലവില്‍ ലീഡ് ചെയ്യുന്നുണ്ട്.

publive-image

ഇവരില്‍ ചിലര്‍ മുന്‍കൂട്ടി തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് മായാവതിയെ പ്രകൊപിപ്പിച്ചിട്ടുണ്ട്. അതിനാലാണ് ഇവര്‍ നേരിട്ട് വിലപേശല്‍ നടത്തുന്നത് തടയാന്‍ ഇവരെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

publive-image

ഡല്‍ഹിയിലെത്തിയാല്‍ ഇവരെ ഒളിപ്പിക്കാനാണ് മായാവതിയുടെ നീക്കം. എന്നാല്‍ എത്ര എം എല്‍ എമാര്‍ മായാവതിയെ അനുസരിക്കുമെന്നത് കാത്തിരുന്നു കാണണം. ഇവരില്‍ ചിലര്‍ വിലപേശല്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.  രാജസ്ഥാനിലെ 3 സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിയെ അനുസരിക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണെന്നും പറയുന്നു.

publive-image

Advertisment