Advertisment

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ ഐക്യനിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും. മമതയും ഇടതുപാര്‍ട്ടികളും എതിര്‍ത്തേക്കും ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. നായകനെ പ്രഖ്യാപിച്ചു തന്നെ ബി ജെ പിയെ നേരിടണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.

Advertisment

publive-image

ബി ജെ പിയില്‍ നിന്നും 3 സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃഗുണം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

publive-image

അതിനാല്‍ തന്നെ നിലയില്‍ ഇടത് പാര്‍ട്ടികളെയും പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം ചേര്‍ത്തുള്ള പ്രതിപക്ഷ ഐക്യ നിരയെ രാഹുല്‍ ഗാന്ധി നയിക്കട്ടെ എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

publive-image

എന്നാല്‍ സഖ്യത്തില്‍ ഭാഗഭാക്കായ പല  കക്ഷികള്‍ക്കും അതിനോട് യോജിപ്പില്ലെന്നാണ് സൂചന. മമത ബാനര്‍ജിയുടെ അഭിപ്രായം തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ്.

publive-image

മാത്രമല്ല, സാഹചര്യം ഒത്തുവന്നാല്‍ പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹമുള്ള നേതാവുമാണ് മമത. എന്നാല്‍ പ്രതിപക്ഷ സഖ്യങ്ങളുടെ മുഖ്യ സംഘാടകനായ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആക്കുന്നതിനോട് എതിര്‍പ്പില്ല. ഡി എം കെയും എന്‍ സി പിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്യും.

publive-image

എന്നാല്‍ ഇടത് പാര്‍ട്ടികള്‍ക്ക് അതിനോട് യോജിപ്പില്ല. കേരളത്തിലും മറ്റും ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുമ്പോള്‍ കേന്ദ്രത്തില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള മുന്നണിയില്‍ നില്‍ക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.

അതേസമയം, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ രാഹുല്‍ ഗാന്ധി തയാറാകുമോ എന്നതും മറ്റൊരു വിഷയമാണ്. പ്രധാനമന്ത്രിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതിനോട് യോജിപ്പുള്ള നേതാവല്ല രാഹുല്‍ ഗാന്ധി.

Advertisment