Advertisment

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരുടെ അടിയന്തരശ്രദ്ധയ്ക്ക് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നുവാദമില്ലാതെ ഒരു സ്ത്രീയെ ഗ്രൂപ്പിൽ ആഡ് ചെയ്യുകയോ സ്ത്രീകൾക്ക് ടെക്സ്റ്റ് മെസ്സേജുകൾ അയക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അവർ പരാതിപ്പെട്ടാൽ നിങ്ങൾ ഉറപ്പായും അകത്താകും. ശിക്ഷയും ലഭിക്കും.

Advertisment

IT ആക്ടി ലെ സെക്ഷൻ 66E പ്രകാരം ഒരു സ്ത്രീയുടെയോ പെൺകുട്ടിയുടെയോ സ്വകാര്യതയി ലേക്കുള്ള കടന്നുകയറ്റമായ ഇത്തരം നടപടിക്ക് 2 ലക്ഷം രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഗ്രൂപ്പ് അഡ്മിനാകും ഇത്തരം കേസുകളിൽ പ്രതിയാകുക.

publive-image

അതുപോലെ തന്നെ ഗ്രൂപ്പുകളിൽ നിന്ന് അസഭ്യമായ ചിത്രങ്ങൾ, മെസ്സേജുകൾ, വീഡിയോ എന്നിവയും ഒരാൾക്കും ഷെയർ ചെയ്യാൻ പാടുള്ളതല്ല. കൂടാതെ ഒരുതരത്തിലുമുള്ള മതപരമായ ചിത്രങ്ങൾ, വാർത്തകൾ, ചരിത്രങ്ങൾ എന്നിവയും , വർഗീയമോ ,മതപരമോ ആയ വിദ്വെഷം പരത്തുന്ന യാതൊന്നും ഒരു കാരണവശാലും ഷെയർ ചെയ്യാൻ പാടില്ലാത്തതുമാണ്.

ചിത്രത്തിൽ കാണുന്നത് Triple XXX എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ മുംബൈ സ്വദേശിയായ മുഷ്ത്താക്ക് അലി ഷേഖ് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുന്നതാണ്. മുംബൈ സ്വദേശിനിയായ ഒരു യുവതിയുടെ ഫോൺ നമ്പർ അവരുടെ അനുവാദമില്ലാതെ ഗ്രൂപ്പിൽ ആഡ് ചെയ്തു എന്ന പരാതിയെത്തുടർന്നാണ് ഈ അറസ്റ്റ് നടന്നത്.

സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്ന എല്ലാ ഗ്രൂപ്പ് അഡ്മിനുകൾക്കും ഈ അറസ്റ്റ് ഒരു മുന്നറിയിപ്പാണെന്നാണ് മുംബൈ പോലീസ് അറിയിപ്പിൽ പറയുന്നത്.

Advertisment