Advertisment

പി സി ചാക്കോയ്ക്ക് ചുമതലയുണ്ടായിരുന്ന ഡല്‍ഹിയിലും ഗുലാം നബിക്ക് ചുമതലയുണ്ടായിരുന്ന ഹരിയാനയിലും കോണ്‍ഗ്രസിന് 100 % തോല്‍വി ! എഎപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ മടിച്ചത് തിരിച്ചടിയായി. ആകെയുണ്ടായിരുന്ന 2 സീറ്റുകളും നഷ്ടമായി 

New Update

ഡല്‍ഹി:  ഹിന്ദി ഹൃദയഭൂമികളെക്കുറിച്ച് അറിയാത്ത നേതാക്കള്‍ക്ക് എ ഐ സി സി സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയത് ഏറ്റവും തിരിച്ചടിയായത് ഹരിയാനയിലും ഡല്‍ഹിയിലുമാണ്. കേരളത്തില്‍ നിന്നുള്ള പി സി ചാക്കോയ്ക്കായിരുന്നു ഡല്‍ഹിയുടെ ചുമതല. ഹരിയാനയുടെ ചുമതല ഗുലാം നബി ആസാടിനായിരുന്നു.

Advertisment

publive-image

ഡല്‍ഹിയില്‍ എ എ പിയുമായി സഖ്യം വേണ്ടെന്ന നിലപാടെടുത്തതോടെ തെരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസ് പരാജയം ഉറപ്പിച്ചിരുന്നു. എ എ പി ഹരിയാനയില്‍ ഒരു സീറ്റ് ആവശ്യപ്പെട്ടതാണ് ഡല്‍ഹിയിലും കോണ്‍ഗ്രസ് - എ എ പി സഖ്യത്തിന്റെ പരാജയത്തിന് കാരണമായത്. ഡല്‍ഹിയില്‍ എ എ പിയുമായി സീറ്റ് ധാരണ ആയെങ്കിലും ഹരിയാനയില്‍ എ എ പിയ്ക്ക് ഒരു സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല.

അതോടെ ഡല്‍ഹിയിലും ഹരിയാനയിലും മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. കഴിഞ്ഞ തവണ ഹരിയാനയില്‍ രണ്ടു സീറ്റ് ഉണ്ടായിരുന്നതാണ് ഇത്തവണ പൂജ്യമായത്. അതേസമയം, ഹരിയാനയില്‍ എ എ പിയുമായി സഖ്യത്തിലായിരുന്നെങ്കില്‍ 3 സീറ്റുകളിലെങ്കിലും വിജയം ഉറപ്പായിരുന്നു.

publive-image

മാത്രമല്ല, കോടീശ്വരനായ ഭൂപീന്ദര്‍സിംഗ് ഹൂഡയ്ക്കും മകന്‍ ദീപേന്ദര്‍ സിംഗ് ഹൂഡയ്ക്കും ഒന്നിച്ച് സീറ്റ് അനുവദിച്ചതും ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി. അച്ഛനും മകനും സ്ഥാനാര്‍ഥികളായി വന്നതോടെ കോണ്‍ഗ്രസിനെ കോടീശ്വരന്മാര്‍ വിലയ്ക്കെടുത്തുവെന്ന പ്രചരണവുമായി.

20000 കോടി രൂപയുടെ ആസ്തിയുള്ള വ്യക്തിയാണ് ഭൂപീന്ദര്‍സിംഗ് ഹൂഡ. ഇരുവരും ലക്ഷങ്ങള്‍ ലീഡിനാണ് പരാജയപ്പെട്ടത്. കരുതലോടെ സഖ്യങ്ങളിലേര്‍പ്പെട്ടിരുന്നെങ്കില്‍ ഇരു സംസ്ഥാനങ്ങളിലുമായി 5 മുതല്‍ 8 വരെ സീറ്റുകള്‍ നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. ഈ സാഹചര്യത്തില്‍ പി സി ചാക്കോയ്ക്കും ഗുലാം നബി ആസാദിനുമെതിരെ കോണ്‍ഗ്രസില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

Advertisment