Advertisment

ഐ ടി രംഗത്തു വൻകുതിപ്പ്. വരാൻപോകുന്നത് 14 ലക്ഷം വേക്കൻസികൾ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ടി രംഗം വീണ്ടും മുന്നേറ്റത്തിനൊരുങ്ങുകയാണ്. സൈബർ സുരക്ഷ, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (IOT), ബിഗ് ഡാറ്റ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യയിൽ പരിചയസമ്പന്നർക്കായി വരും വർഷങ്ങളിൽ 14 ലക്ഷത്തോളം വേക്കൻസികളാണ് ഇന്ത്യയിൽ മാത്രം സൃഷ്ടിക്കപ്പെടാൻ പോകുന്നത്. ഇപ്പോഴത്തെ നിലവാരമനുസരിച്ചു IT ജോബുകൾക്ക് 46% വരെ വർദ്ധനയുണ്ടാകുമെന്നാണ് അനുമാനം.

Advertisment

publive-image

മാറിവരുന്ന ടെക്‌നോളജിക്കനുസൃതമായ സർട്ടിഫിക്കേഷൻ കോഴ്‌സുകളിലേക്ക് IT ബിരുദധാരികളും എഞ്ചിനീയർമാരും ഉടനടി മാറേണ്ടതുണ്ട്. മാറുന്ന സാങ്കേതികവിദ്യക്കനുസൃതമായി അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ളതാണ് സർട്ടിഫിക്കേഷൻ കോഴ്‌സുകൾ. സോഷ്യൽ മീഡിയ അഡ്മിനിസ്ട്രേറ്റർ,മെഷീൻ ലേണിങ് (ML) ഡിസൈനർ, IOT ഡിസൈനർ തുടങ്ങിയ മേഖലകളിൽ ധാരാളം അവസരങ്ങൾ തുറക്കപ്പെടുകയാണ്.

പലർക്കും അവിശ്വസനീയമായി തോന്നാവുന്ന ഒരു വസ്തുത എന്തെന്നാൽ രാജ്യത്ത് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI),ബിഗ് ഡാറ്റ അനാലിറ്റിക്സ് സെഗ്‌മെന്റ് എന്നീ IT വിഭാഗങ്ങളിലായി 1.4 ലക്ഷം പദവികളാണ് ഒഴിഞ്ഞുകിടക്കുന്നത്.

യോഗ്യരായ IT വിദഗ്ധരെ ഈ വിഭാഗങ്ങളിലേക്ക് കിട്ടാനില്ല എന്നതാണ് വാസ്തവം. ഇക്കഴിഞ്ഞ ജൂലൈ മാസം Nicecom പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.

2021 വരെ ഭാരതത്തിൽ 8 ലക്ഷം പുതിയ IT വിദഗ്ദ്ധരെ ആവശ്യമായി വരുമ്പോൾ അത്രയും ആളുകളെ ലഭിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് 2.3 ലക്ഷം IT പദവികൾക്ക് യോഗ്യരായ ആളുകളെ ലഭിക്കാതെ അപ്പോഴും ഒഴിഞ്ഞുകിടക്കും എന്ന് സാരം.

Advertisment