പിടികൂടിയ പാമ്പിനൊപ്പം സെല്‍ഫി: കലിപൂണ്ട പാമ്പ്‌ വനം വകുപ്പുദ്യോഗസ്ഥന്റെ കഴുത്തില്‍ പിടിമുറുക്കി

Monday, June 18, 2018

കൊൽക്കത്ത:  പെരുമ്പാമ്പിനെ പിടികൂടിയ ശേഷം പല പോസുകളില്‍ ഫോട്ടോയെടുക്കുന്നതിനിടെ പാമ്പ്‌ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കഴുത്തില്‍ പിടിമുറുക്കി. എന്‍ഡിടിവിയാണ് വീഡിയോ പുറത്ത് വിട്ടത്. ഫോറസ്റ്റ് റേഞ്ചറുടെ ഈ അച്ചടക്ക നടപടിക്കെതിരെ വനംവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പിടികൂടിയ 40 കിലോ ഭാരവും 18 അടിനീളവുമുള്ള പെരുമ്പാമ്പിനെ തോളിൽ കിടത്തി കാമറകള്‍ക്കു മുന്നില്‍ പോസ് ചെയ്യുകയായിരുന്നു വനം വകുപ്പുദ്യോഗസ്ഥന്‍. കൈകള്‍ വിടര്‍ത്തി തോളില്‍ നീളത്തില്‍ പാമ്പിനെ കിടത്തിയായിരുന്നു ഫോട്ടോയെടുക്കല്‍. എന്നാല്‍ ആള്‍ക്കൂട്ട ബഹളത്തിന്റെയും ഫ്‌ളാഷ് ലൈറ്റുകളിലും അസ്വസ്ഥയായ പാമ്പ് കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു.

പിന്നീട് മറ്റൊരു വനം വകുപ്പുദ്യോഗസ്ഥന്‍ എത്തിയാണ് പാമ്പിനെ കഴുത്തില്‍ നിന്നും വിടുവിക്കാന്‍ ശ്രമിച്ചത്.

ആടുകളെ കൊന്നു തിന്നുന്ന മലമ്പാമ്പുകളെ പടികൂടാനാണ് ഫോറസ്റ്റ് റേഞ്ചർ പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെത്തിയത്. പിടികൂടിയ ഉടന്‍ പാമ്പിനെ ചാക്കിനുള്ളിലാക്കി കൊണ്ടു പോവുകയാണ് പതിവു രീതി. ഇവയെ പിന്നീട് കാട്ടിനുള്ളിലേക്ക വിടും.

 

×