Advertisment

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ണ്ണാടക, മദ്ധ്യപ്രദേശ് ഭരണങ്ങളും കോണ്‍ഗ്രസിന് നഷ്ടമായേക്കും. ഇരു സംസ്ഥാനങ്ങളിലും അട്ടിമറിയ്ക്ക് കോപ്പുകൂട്ടി ബി ജെ പി !

New Update

ഡല്‍ഹി:  പുറത്തുവന്ന എക്സിറ്റ് പോളുകള്‍ ശരിയെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ വന്ന് ഒരു മാസത്തിനകം രണ്ട് സംസ്ഥാനങ്ങളിലെ ഭരണം കോണ്‍ഗ്രസിന് നഷ്ടമായേക്കും. കര്‍ണ്ണാടകയും മധ്യ പ്രദേശുമാകും കോണ്‍ഗ്രസിന് ഭരണം കൈവിടാന്‍ സാധ്യതയുള്ള രണ്ടു സംസ്ഥാനങ്ങള്‍.

Advertisment

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എം എല്‍ എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാകും ബി ജെ പിയുടെ ശ്രമം. ഇവിടെ കേവല ഭൂരിപക്ഷത്തിന് ബി ജെ പിയ്ക്ക് 12 സീറ്റുകളുടെ കുറവുകള്‍ മാത്രമാണുള്ളത്. എന്നാല്‍ കൂറുമാറ്റ നിയമം നിലനില്‍ക്കുന്നതിനാല്‍ എം എല്‍ എമാരെ രാജിവയ്പിച്ച് വീണ്ടും മത്സരിച്ചാല്‍ മാത്രമേ ഇവരുടെ പിന്തുണ തേടാന്‍ സാധിക്കൂ. 12 പേര്‍ രാജിവച്ചാല്‍ കേവല ഭൂരിപക്ഷത്തിന് 108 സീറ്റുകള്‍ മതിയാകും.

publive-image

അപ്പോഴും 104 അംഗ ബി ജെ പിയ്ക്ക് 4 സീറ്റുകളുടെ കുറവുണ്ടാകും. അതിനാല്‍ 21 എം എല്‍ എമാര്‍ രാജിവച്ചാല്‍ മാത്രമേ ബി ജെ പി ഉടന്‍ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയുള്ളൂ. ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ 12 പേരെയെങ്കിലും വീണ്ടും ജയിപ്പിക്കാനും കഴിയണം.

മദ്ധ്യപ്രദേശിലും സമാനമാണ് സ്ഥിതി. 230 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷമായ 116 തികയ്ക്കാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞിരുന്നില്ല. 114 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്.  ബി ജെ പിയ്ക്ക് 109 സീറ്റുകളാണുള്ളത്. ഇവിടെ എസ് പിയുടെയും ബി എസ് പിയുടെയും സ്വതന്ത്രരുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്.

ഇതില്‍ ബി എസ് പി ഇപ്പോള്‍ തന്നെ ഇടഞ്ഞു നില്‍ക്കുകയാണ്. ഇവരെ കൂടെ നിര്‍ത്താനാണ് ബി ജെ പി ശ്രമം നടത്തുന്നത്. അങ്ങനെ വന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ആദ്യ തിരിച്ചടി കോണ്‍ഗ്രസിന് നേരിടേണ്ടി വരിക മദ്ധ്യപ്രദേശില്‍ നിന്നാകും. രാജസ്ഥാനിലും അത്ര ശോഭനമല്ല കാര്യങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ലോക്സഭ വീണ്ടും കൈവിട്ടാല്‍ കോണ്‍ഗ്രസിനത് താങ്ങാവുന്നതിലും അപ്പുറമാകും.

Advertisment