Advertisment

രാഹുല്‍ പ്രധാനമന്ത്രിയായാല്‍ പ്രിയങ്ക താരപ്രചാരകയാകും. രാഹുല്‍ ഒഴിയുന്ന അമേഠിയില്‍ മത്സരിക്കാനും സാധ്യത. സഹോദരന്റെ തിരക്കില്‍ വയനാട്ടിലെ കാര്യങ്ങളും പ്രിയങ്ക തന്നെ നോക്കിനടത്തും. ദക്ഷിണേന്ത്യയില്‍ നിന്നും ബി ജെ പിയെ പിഴുതെറിയാന്‍ ലക്‌ഷ്യം വച്ച് കോണ്‍ഗ്രസിന്റെ നീക്കം

author-image
ജെ സി ജോസഫ്
New Update

ഡല്‍ഹി:  പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വീണ്ടും ചര്‍ച്ചയാകുന്നു. അമേഠിയിലും വയനാട്ടിലും മത്സരിക്കുന്ന രാഹുല്‍ഗാന്ധി രണ്ടിടത്തും വിജയിച്ചാല്‍ ഒരു സീറ്റ് ഒഴിവാകേണ്ടി വരും. അങ്ങനെ വന്നാല്‍ രാഹുല്‍ അമേഠി രാജിവച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറിയും യു പിയുടെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധിയെ ഇവിടെ മത്സരിപ്പിക്കുമെന്നാണ് സൂചന.

Advertisment

വയനാടായിരിക്കും രാഹുല്‍ ഗാന്ധി തുടരാന്‍ ആഗ്രഹിക്കുന്ന മണ്ഡലം. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ കാണുക. ഒപ്പം ചേരുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് യു പിയില്‍ കോണ്‍ഗ്രസിനെ പോരാട്ടത്തിന് ശക്തമാക്കുകയെന്ന ദൌത്യമാകും പ്രിയങ്ക ഏറ്റെടുക്കുക.

publive-image

യു പിയില്‍ ഇനി കോണ്‍ഗ്രസിനായി തേര്‍ തെളിയ്ക്കുക പ്രിയങ്കയാകും. രാഹുല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ ഇവിടങ്ങളില്‍ ബി ജെ പിയുടെ വളര്‍ച്ച തടയുകയാണ് ലക്‌ഷ്യം. ഹിന്ദി മേഖലകളിലെ ക്ഷീണം പരിഹരിക്കാന്‍ ബി ജെ പി ലക്‌ഷ്യം വയ്ക്കുന്നത് ദക്ഷിണേന്ത്യയിലാണ്.  പ്രത്യേകിച്ച് കര്‍ണ്ണാടകയില്‍. ഏത് വിധേനയും ഇത് തടയണമെന്നാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. ഒപ്പം ഹിന്ദി മേഖലകള്‍ തിരിച്ചുപിടിക്കണം.

രാഹുല്‍ വയനാട് മണ്ഡലം നിലനിര്‍ത്തുന്നതോടെ രാഹുലിനായി വയനാടിന്റെ ചുമതലയും പ്രിയങ്ക ഏറ്റെടുക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയുടെയും രാഹുലിന്റെ മണ്ഡലമായ അമേഠിയുടെയും ചുമതല ഏറ്റെടുത്ത് ഈ മണ്ഡലങ്ങളിലെ കാര്യങ്ങള്‍ നോക്കുന്നത് പ്രിയങ്കയാണ്.

അങ്ങനെയെങ്കില്‍ വയനാടിന്റെ ചുമതലയും പ്രിയങ്ക ഏറ്റെടുക്കുമോ എന്നാണ് അറിയേണ്ടത്. രാഹുല്‍ പ്രധാനമന്ത്രിയായാല്‍ പാര്‍ട്ടിയില്‍ താരപ്രചാരകയായും പ്രിയങ്ക മാറും.

rahul gandhi ele 2019
Advertisment