Advertisment

സോണിയാ ഗാന്ധി ഇനി മത്സരത്തിനില്ല ? റായ്ബറേലി പ്രിയങ്ക ഏറ്റെടുത്തു ? റായ്ബറേലിയില്‍ പ്രിയങ്ക മത്സരത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി ?

author-image
ജെ സി ജോസഫ്
Updated On
New Update

ലക്നൌ:  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നുറപ്പായി. പകരം മകള്‍ പ്രിയങ്കാ ഗാന്ധി സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്നും ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

എ ഐ സി സി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ തലത്തിലുള്ള യാത്രകള്‍ക്കും സുരക്ഷയ്ക്കും പ്രോട്ടോക്കോള്‍ പരിഗണനയ്ക്കും ഔദ്യോഗിക പദവികള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

publive-image

മാത്രമല്ല, അനാരോഗ്യം മൂലം സോണിയാ ഗാന്ധി ഇത്തവണ മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുകയും ചെയ്യും. പകരം റായ്ബറേലിയില്‍ പ്രിയങ്കയെ പുറത്ത് നിര്‍ത്തി മറ്റൊരാളെ മത്സരിപ്പിക്കുകയെന്നത് പ്രായോഗികമായിരിക്കില്ല.

publive-image

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി റായ്ബറേലിയിലെ കാര്യങ്ങള്‍ നോക്കുന്നതും പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നതും പ്രിയങ്കയാണ്. അതിനാല്‍ മണ്ഡലത്തില്‍ പ്രിയങ്ക പരിചിതയുമാണ്. കഴിഞ്ഞ രണ്ട് തവണയും സോണിയായുടെയും രാഹുലിന്റെയും അഭാവത്തില്‍ റായ്ബറേലിയിലും അമേഠിയിലും പ്രചരണം നയിച്ചതും പ്രിയങ്ക ആയിരുന്നു.

publive-image

അനൌപചാരികമായി പ്രിയങ്ക റായ്ബറേലിയില്‍ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായാണ് ഉന്നത കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പ്രചരണ പരിപാടികള്‍ സംബന്ധിച്ച പ്രാഥമിക മുന്നൊരുക്കങ്ങള്‍ പ്രിയങ്ക ഇവിടെ നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

publive-image

priyanka ele 2019 sonia g ele 2019
Advertisment