Advertisment

രാഹുല്‍ അമേഠി ഒഴിയും, വയനാട് നിലനിര്‍ത്തും ! അമേഠിയില്‍ പകരക്കാരിയാകുക പ്രിയങ്ക ! അമേഠി ഉപതെരഞ്ഞെടുപ്പോടെ യുപിയിലെ തേരോട്ടത്തിന് തുടക്കം കുറിയ്ക്കാന്‍ പ്രിയങ്കയുടെ പദ്ധതി ! വാരണാസിയില്‍ നിന്നുള്ള പ്രിയങ്കയുടെ പിന്മാറ്റത്തിന് കാരണം ഇങ്ങനെ ..

New Update

ഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വാരണാസിയില്‍ നിന്നും മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പിന്മാറ്റം രാഹുല്‍ ഗാന്ധിയുടെ മണ്ഡലം ഏറ്റെടുക്കാന്‍ വേണ്ടിയെന്നു സൂചന. നിലവില്‍ അമേഠിയിലും വയനാടും മത്സരിക്കുന്ന രാഹുല്‍ ഗാന്ധി അമേഠി ഒഴിയുകയും ഇവിടെ പ്രിയങ്കയെ മത്സരിപ്പിക്കുകയും ചെയ്യാനാണ് ആലോചന.

Advertisment

publive-image

പുതുതായി തെരഞ്ഞെടുത്ത വയനാട് മണ്ഡലം രാഹുല്‍ ഗാന്ധി നിലനിര്‍ത്തും എന്നാണു ലഭിക്കുന്ന സൂചന. അമേഠിയില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ മത്സരിപ്പിച്ച് യു പിയില്‍ കോണ്‍ഗ്രസിന്റെ തേരോട്ടത്തിന് തുടക്കം കുറിയ്ക്കാനാണ് പദ്ധതി.

യു പിയില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേക്ക് മടക്കിക്കൊണ്ടുവരികയെന്നതാണ് പ്രിയങ്കയുടെ ദൌത്യം. അമേഠിയിലെ ഉപതെരഞ്ഞെടുപ്പോടെ ആ ദൌത്യത്തിനു തുടക്കമാകും. ഇതുവഴി സംസ്ഥാനം മുഴുവനുമുള്ള ശ്രദ്ധ അമേഠിയിലേക്കെത്തും. തുടര്‍ന്ന്‍ ഇവിടെ നിന്നും യു പി പിടിച്ചെടുക്കാനുള്ള തേരോട്ടത്തിന് തുടക്കം കുറിയ്ക്കാനാണ് പദ്ധതി.

publive-image

രാഹുല്‍ ഗാന്ധി വയനാട് നിലനിര്‍ത്തുന്നതോടെ ദക്ഷിണേന്ത്യയില്‍ ബി ജെ പിയുടെ മുന്നേറ്റം തടയുകയെന്നതാണ് കോണ്‍ഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത്. കേരളം, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ രാഹുല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ബി ജെ പി ഏറ്റവുമധികം ശ്രദ്ധ വയ്ക്കുന്നതും ഇപ്പോള്‍ ഈ സംസ്ഥാനങ്ങളിലാണ്. ഇത് തടയുകയാണ് ലക്‌ഷ്യം.

ഒപ്പം പ്രിയങ്കയും ദക്ഷിണേന്ത്യയില്‍ പതിവ് സന്ദര്‍ശകയാകും. രാഹുലിന്റെ അഭാവം നികത്താന്‍ പ്രിയങ്കയുടെ സന്ദര്‍ശനങ്ങള്‍ വഴിവയ്ക്കും.

rahul gandhi ele 2019
Advertisment