Advertisment

പ്രിയങ്ക ഇഫക്ടില്‍ യു പി രാഷ്ട്രീയത്തില്‍ മലക്കംമറിച്ചില്‍ ? കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന നിലപാടിലേക്ക് ചുവടുമാറ്റി അഖിലേഷ് യാദവ് ? മായാവതിയേക്കാളും നല്ല കൂട്ട് പ്രിയങ്കയെന്ന്‍ എസ് പി നിരീക്ഷണം !

author-image
ജെ സി ജോസഫ്
Updated On
New Update

ലക്നൌ:  പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശത്തോടെ യു പി രാഷ്ട്രീയത്തില്‍ വീണ്ടും മലക്കം മറിച്ചിലിന് സാധ്യത.  കോണ്‍ഗ്രസുമായി ഒരു സഹകരണവും പാടില്ലെന്ന ബി എസ് പി അധ്യക്ഷ മായാവതിയുടെ നിലപാട് തള്ളി കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങാനുള്ള പുറപ്പാടിലാണ് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

മായാവതി എതിര്‍ത്താലും കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനുള്ള തയാറെടുപ്പിലേക്ക് അഖിലേഷ് നീങ്ങുന്നതായാണ് ചില എസ് പി എംപിമാര്‍ ഇന്ന് ഡല്‍ഹിയില്‍ നല്‍കിയ സൂചനകള്‍.

publive-image

പ്രിയങ്കാ ഗാന്ധി യു പിയില്‍ വ്യാപകമായി ജനങ്ങളെ ആകര്‍ഷിക്കുന്നു എന്നതാണ് അഖിലേഷിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നത്.  ഇന്ദിരാഗാന്ധിയുമായുള്ള സാമ്യവും പ്രിയങ്കയുടെ ചുറുചുറുക്കും യുവാക്കള്‍ക്കിടയില്‍ പ്രിയങ്കയുടെ സാധ്യത അത്ഭുതകരമാംവിധം വര്‍ധിച്ചുവരുന്നതായാണ് അഖിലേഷിന്റെ വിലയിരുത്തല്‍.

publive-image

ഈ സാഹചര്യത്തില്‍ പ്രിയങ്കയെയും കോണ്‍ഗ്രസിനെയും ഒറ്റയ്ക്ക് വിട്ടാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ അപ്രമാദിത്വത്തിന് ഭീഷണിയായി മാറുമെന്ന ഭയം അഖിലേഷിനുണ്ട്.  അതേസമയം കോണ്‍ഗ്രസിനെ മഹാസഖ്യത്തിന്റെ കുടക്കീഴില്‍ ഒതുക്കി നിര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രിയങ്കയുടെ തേരോട്ടം തടയാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

publive-image

പ്രിയങ്കയുടെ ജനസ്വാധീനവും ആകര്‍ഷണീയതയും തങ്ങള്‍ക്ക് കൂടി പ്രയോജനപ്രദമാംവിധം ഉപയോഗപ്പെടുത്തണമെന്ന നിലപാടിലേക്ക് അഖിലേഷ് മാറുന്നതായാണ് സൂചന. എന്നാല്‍ മായാവതി അതിനെതിരാണ്. അങ്ങനെ വന്നാല്‍ മായാവതിയെ തഴഞ്ഞും കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ അഖിലേഷ് തയാറായേക്കും !

publive-image

പ്രിയങ്കയുടെ വരവോടെ മായാവതിയെക്കാള്‍ ഗുണം ചെയ്യുക കോണ്‍ഗ്രസിന്റെ സഖ്യമാകും എന്ന വിലയിരുത്തലിലേക്കാണ് അഖിലേഷ് നീങ്ങുന്നതത്രേ !

priyanka ele 2019
Advertisment