Advertisment

സ്റ്റാലിനെ വെല്ലുവിളിച്ച് അഴഗിരി അണ്ണാ ഡിഎംകെയിലേക്കോ ? ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് പളനിസ്വാമിയും കൂട്ടരും !

New Update

publive-image

Advertisment

ചെന്നൈ:  സഹോദരന്‍ എം കെ സ്റ്റാലിനുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ എം കെ അഴഗിരി അണ്ണാ ഡി എം കെയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.

publive-image

അന്തരിച്ച എം കരുണാനിധിക്ക് പകരക്കാരനായി ഡി എം കെ അധ്യക്ഷ പദവി ഏറ്റെടുത്ത സ്റ്റാലിനെതിരെ പാര്‍ട്ടിയില്‍ യുദ്ധം പ്രഖ്യാപിച്ച അഴഗിരി ഒടുവില്‍ സഹോദരനെ തോല്‍പ്പിക്കാന്‍ പിതാവിന്‍റെ കടുത്ത എതിരാളിയായിരുന്ന ജയലളിതയുടെ പാര്‍ട്ടിയെ കൂട്ടുപിടിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം അഴഗിരി മുതിര്‍ന്ന എ ഐ ഡി എം കെ നേതാവും മന്ത്രിയുമായ സെല്ലൂര്‍ കെ രാജുവിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യങ്ങളില്ലെന്നും രാജുവിന്‍റെ അമ്മയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനാണ് അദ്ദേഹത്തെ കണ്ടതെന്നുമായിരുന്നു അഴഗിരിയുടെ വിശദീകരണം.

publive-image

എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് അഴഗിരിയെ വാനോളം പുകഴ്ത്തി മന്ത്രി രാജു രംഗത്ത് വന്നത് മുതല്‍ അഴഗിരിയുടെ പാര്‍ട്ടി മാറ്റം ചര്‍ച്ചയായി മാറിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഴഗിരിയ്ക്ക് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവി ഉള്‍പ്പെടെ വലിയ ഓഫറാണ് അണ്ണാ ഡി എം കെ നേതൃത്വം നല്‍കിയിരിക്കുന്നതെന്നും പറയപ്പെടുന്നു.

publive-image

ഇതോടെ കരുണാനിധിക്ക് അനുകൂലമായ സഹതാപ തരംഗം വഴിതിരിച്ച് അണ്ണാ ഡി എം കെയിലേക്ക് കൂടി എത്തിക്കാമെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉള്‍പ്പെടെയുള്ളവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഇതിനോട് അത്ര അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നതെന്നും പറയുന്നു.

Advertisment