Advertisment

മോഡി - അമിത് ഷാ കൂട്ടുകെട്ടിന്‍റെ അടുത്ത അജണ്ട - ഏകീകൃത സിവില്‍ നിയമം ! അടുത്ത സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ ഒരുക്കം ? 'ഒരു രാജ്യം, ഒരൊറ്റ ജനത, ഒരൊറ്റ നിയമം' ബാധമാകുന്നതും കാത്ത് ആര്‍ എസ് എസും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ജന്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ - 370 റദ്ദാക്കി വിഭജനം നടപ്പിലാക്കിയ നരേന്ദ്ര മോഡി - അമിത് ഷാ കൂട്ടുകെട്ടിന്‍റെ അടുത്ത അജണ്ട ഭരണഘടനാ നിര്‍ദേശകതത്വങ്ങളിലെ 44 വകുപ്പ് അനുസരിച്ച് രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുകയെന്ന് റിപ്പോര്‍ട്ട്.  പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ തന്നെ രാജ്യത്ത് പൊതു വ്യക്തിനിയമസംഗിത നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

Advertisment

ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് തന്നെയാണ് ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും നിലപാട്.

publive-image

'ഒരു രാജ്യം, ഒരൊറ്റ ജനത, അവര്‍ക്ക് ഒരൊറ്റ നിയമം' എന്നതാണ് ആര്‍ എസ് എസ് നയം.  അത് നടപ്പിലാക്കാനുള്ള ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായെ തന്നെയാണ് ആര്‍ എസ് എസ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് എത്രയും പെട്ടെന്ന് നടപ്പിലാക്കാനാണ് കേന്ദ്ര സര്ക്കാരിന്റെയും ഒരുക്കം.

ഇതോടെ വ്യക്തികളുടെ വിവാഹം, വിവാഹ മോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളില്‍ മതങ്ങളുടെ നിയമങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ പൊതുവായ നിയമമാകും ബാധകമാകുക. മതന്യൂനപക്ഷങ്ങളുടെ ഉള്‍പ്പെടെ കടുത്ത വിയോജിപ്പുകളാണ് ഏകീകൃത സിവില്‍ നിയമത്തിനെതിരെ ഉയരുന്നത്.  എന്നാല്‍ ലോക്സഭയില്‍ മൂന്നില്‍ രണ്ടും രാജ്യസഭയില്‍ കഷ്ടിച്ചും ഭൂരിപക്ഷമുള്ള ബി ജെ പിയെ സംബന്ധിച്ച് ഇത് പാസാക്കിയെടുക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.

രാജ്യസഭയില്‍ പ്രതിപക്ഷ നിരയിലെ ഭിന്നിപ്പ് തന്നെയാണ് സര്‍ക്കാര്‍ മുതലെടുക്കുന്നത്.  കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന ബില്ലിന്റെ അവതരണത്തില്‍ പ്രതിപക്ഷ നിരയെ നെടുകെ രണ്ടായി പിളര്‍ന്നാണ് സര്‍ക്കാര്‍ വിജയം നേടിയത്. ഇതേ തന്ത്രം തന്നെയായിരിക്കും ഏകീകൃത സിവില്‍ നിയമം പാസാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ രാജ്യസഭയില്‍ പരീക്ഷിക്കുക.

Advertisment