Advertisment

രാഹുല്‍ ഇനി പപ്പുവല്ല, മോഡി ഇനി തരംഗവുമല്ല ! കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവും അസ്തമിച്ചു !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഊര്‍ജ്ജിത് പട്ടേലിന്റെ രാജി പോലെ തന്നെ വര്‍ധിത ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്.  കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ് ഒരു വര്‍ഷം കഴിയുന്ന അവസരത്തിലാണ് 5 ല്‍ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നത്.

Advertisment

publive-image

താന്‍ വെറും പപ്പുവല്ലെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിരിക്കുന്നു.  ഒപ്പം മോഡി തരംഗം എന്ന പ്രചരണം ബി ജെ പിക്കും ഉപേക്ഷിക്കേണ്ടി വന്നു.

രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് പ്രധാന നേട്ടം ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യനിരയുടെ നേതൃത്വം കയ്യാളാന്‍ അദ്ദേഹം പ്രാപ്തനായിരിക്കുന്നു എന്നതാണ്.  ആര് നയിക്കും എന്നൊരു സന്ദേഹം പ്രതിപക്ഷ കക്ഷികള്‍ക്കിടയിലുണ്ടായിരുന്നു.

publive-image

ഹിന്ദിയുടെ ഹൃദയ ഭൂമിയില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ച സ്ഥിതിക്ക് രാഹുലും കോണ്‍ഗ്രസും ഇനി പ്രതിപക്ഷ നിരയിലെ വല്ല്യേട്ടന്‍ തന്നെയായി.

publive-image

പ്രതിപക്ഷ ഐക്യ നിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടാന്‍ ഇനി സാധിക്കുമോ എന്നതാണ് വിലയിരുത്തേണ്ടത്. രാഹുലിനെ അങ്ങനെ അംഗീകരിക്കാന്‍ ഇനി മറ്റ്‌ പ്രതിപക്ഷ കക്ഷികള്‍ തയാറാകേണ്ടി വരും.

publive-image

രാഹുലിന്‍റെ ഇലക്ഷന്‍ തന്ത്രങ്ങള്‍ വിജയം കാണുന്നുവെന്നതിന്റെ സൂചനയാണ് 3 സംസ്ഥാനങ്ങളിലെ മുന്നേറ്റം. അതേസമയം, മുമ്പ് വിജയത്തിന്റെ ക്രെഡിറ്റ് നരേന്ദ്രമോഡിയുടെ തരംഗമായി ചിത്രീകരിച്ചിരുന്ന ബി ജെ പി ഇപ്പോള്‍ 5 സംസ്ഥാനങ്ങളിലെ മോശം പ്രകടനത്തിന്റെ തോല്‍വി ഭാരം ആരില്‍ ചുമത്തും എന്നാണ് കാണേണ്ടത്.

publive-image

തോല്‍വിക്ക് കാരണം സംസ്ഥാന നേതൃത്വത്തിനും ഭരണത്തിന് നേതൃത്വം നല്കിയവരിലും ചാര്‍ത്താനാണ് ദേശീയ നേതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമത്രേ !

Advertisment