Advertisment

ബിജെപിയുടെ 'ഓപ്പറേഷന്‍ താമര'യ്ക്കെതിരെ കോണ്‍ഗ്രസിന്റെ 'ഓപ്പറേഷന്‍ ബി എസ് വൈ' ഒരുങ്ങുന്നു ! നിലവിലെ അട്ടിമറി നീക്കം പരാജയപ്പെട്ടാല്‍ കര്‍ണ്ണാടക കോണ്‍ - ദള്‍ - യെദൂരപ്പ കൂട്ടുകെട്ടിലേക്ക് ?

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയിലെ സഖ്യ കക്ഷി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമം തുടരുന്നതിനിടെ ബി ജെ പിയുടെ ഓപ്പറേഷന്‍ താമരയ്ക്ക് ബദലായി കോണ്‍ഗ്രസ് ഓപ്പറേഷന്‍ ' ബി എസ് വൈ'യ്ക്ക് ഒരുങ്ങുന്നതായി സൂചന.

Advertisment

publive-image

ബി ജെ പിയില്‍ നിന്നും മുന്‍ മന്ത്രി ബി എസ് യെദൂരപ്പയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ അടര്‍ത്തി മാറ്റി മുന്നണിയുടെ ഭാഗമാക്കുന്നതിനാണ് പുതിയ നീക്കം. 2 മാസം മുമ്പ് മന്ത്രി ഡി കെ ശിവകുമാറും ബി എസ് യെദൂരപ്പയും തമ്മില്‍ നടന്ന ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കാനാണ് അണിയറയില്‍ തന്ത്രങ്ങള്‍ ഒരുങ്ങുന്നത്.

ബി ജെ പിയുടെ 104 എം എല്‍ എമാരില്‍ മൂന്നില്‍ ഒന്നിലേറെ പേരുടെ പിന്തുണ യെദൂരപ്പയ്ക്കുണ്ട്. 40 പേരുടെ പിന്തുണയാണ് യെദൂരപ്പ അവകാശപ്പെടുന്നത്.

publive-image

കേന്ദ്രമന്ത്രിയാക്കാതിരുന്നതിന്റെ 'പക' തീര്‍ക്കാനൊരുങ്ങി ബി എസ് വൈ !

നിലവിലെ അട്ടിമറി നീക്കം പരാജയപ്പെട്ടാല്‍ യെദൂരപ്പ വീണ്ടും മറ്റ്‌ സാധ്യതകള്‍ തേടുമെന്നാണ് കോണ്‍ഗ്രസിന്റെ നിഗമനം. ഒന്നുകില്‍ സഖ്യ കക്ഷിയില്‍ നിന്ന് ഭരണം പിടിച്ചെടുക്കുക, അതല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ ഭരണത്തിന്റെ ഭാഗമാകുക എന്നതാണ് യെദൂരപ്പ ലക്‌ഷ്യം വയ്ക്കുന്നത്.

എം പി ആയിരുന്നെങ്കിലും മോഡി സര്‍ക്കാരില്‍ യെദൂരപ്പയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാന്‍ ബി ജെ പി തയാറായിരുന്നില്ല. ഡല്‍ഹിയില്‍ കൂടി നടക്കാതെ കര്‍ണ്ണാടകയില്‍ ഭരണം പിടിച്ച് മുഖ്യമന്ത്രി ആയികൊള്ളാന്‍ ആയിരുന്നു നിര്‍ദ്ദേശം. കേന്ദ്രമന്ത്രി സ്ഥാനം മോഹിച്ചായിരുന്നു യെദൂരപ്പ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് പോലും.

publive-image

പാര്‍ട്ടിയിലെ തന്റെ ശത്രുവായ സദാനന്ദ ഗൌഡയെ നല്ല വകുപ്പ് നല്‍കി മന്ത്രിസഭയിലെടുത്തിട്ടും തന്നെ പരിഗണിക്കാതെ അപമാനിച്ചതിന്റെ പക ഇപ്പോഴും യെദൂരപ്പയുടെ മനസിലുണ്ട്. എങ്കിലും മോഡി തരംഗത്തില്‍ കര്‍ണ്ണാടക പിടിച്ചെടുത്ത് 5 വര്‍ഷം മുഖ്യമന്ത്രിയായി വിലസാം എന്ന് കരുതിയായിരുന്നു യെദൂരപ്പ ആശ്വസിച്ചത്.

ആ മോഹം നടപ്പിലായില്ല. അതിനുള്ള അവസാന തന്ത്രമാണ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ പയറ്റുന്നത്. ഇത് നടപ്പിലായില്ലെങ്കില്‍ നമുക്കൊന്നിച്ച് അടുത്ത കളികളാക്കാം എന്നാണത്രേ യെദൂരപ്പ സുഹൃത്തായ കോണ്‍ഗ്രസ് നേതാവിന് നല്‍കിയ ഉറപ്പ്.

publive-image

75 കാരനായ യെദൂരപ്പ ഇനി 5 വര്‍ഷം കാത്തിരിക്കില്ല. ഉടന്‍ പദവിയിലേക്ക് നീക്കം

യെദൂരപ്പയുടെ സ്വഭാവം ഉടന്‍ റിസള്‍ട്ട് വേണം എന്നതാണ്. കാത്തിരിക്കുക എന്നത് യെദൂരപ്പയുടെ അജണ്ടയിലില്ല. കേന്ദ്രത്തില്‍ ബി ജെ പി വീണ്ടും ഭരണത്തിലെത്തുമെന്ന് ഉറപ്പില്ല. കര്‍ണ്ണാടകയില്‍ വീണ്ടും ഭരണത്തിലെത്താന്‍ ഇനി 4.5 വര്‍ഷം കൂടി കാത്തിരിക്കണം.

ഇപ്പോള്‍ 75 വയസുകാരനായ യെദൂരപ്പയ്ക്ക് അപ്പോള്‍ പ്രായം 80 ആകും. അതുവരെ കാത്തിരിക്കാന്‍ അദ്ദേഹം ഒരുക്കമല്ല. അതിനാല്‍ ഉടന്‍ പദവി ലഭിക്കുന്ന രാഷ്ട്രീയ നീക്കങ്ങളോടാണ് യെദൂരപ്പയ്ക്ക് താല്പര്യം.

കര്‍ണ്ണാടകയില്‍ അട്ടിമറി സാധ്യമല്ലെങ്കില്‍ തനിക്കൊപ്പമുള്ള എം എല്‍ എമാരെക്കൂടി സഖ്യകക്ഷി സര്‍ക്കാരിന്റെ ഭാഗമാക്കാന് അദ്ദേഹത്തിന്‍റെ നീക്കം. യെദൂരപ്പയ്ക്ക് കേന്ദ്ര ക്യാബിനറ്റ് വകുപ്പും കര്‍ണ്ണാടകയില്‍ അനുയായികളായ 5 എം എല്‍ എമാര്‍ക്ക് മന്ത്രിസ്ഥാനവും എന്നതാണ് 'ബി എസ് വൈ' ഓപ്പറേഷന്റെ പായ്ക്കേജ്.

publive-image

ഓപ്പറേഷന്‍ ബി എസ് വൈ - പായ്ക്കേജ് ഇങ്ങനെ !

മന്ത്രിസ്ഥാനം മോഹിക്കുന്ന എം എല്‍ എമാര്‍ രാജിവച്ച് ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച് വരും. തെരഞ്ഞെടുപ്പിന് മുന്നേ ഇവരെ മന്ത്രിസഭിലെടുക്കണം. കോണ്‍ഗ്രസും ദളും യെദൂരപ്പയും ചേര്‍ന്ന് നിന്നാല്‍ വിജയം ഉറപ്പ്. മന്ത്രിസ്ഥാനം ഇല്ലാത്ത എം എല്‍ എമാര്‍ സഭയില്‍ ബി ജെ പിയുടെ വിപ്പ് അനുസരിക്കുമെങ്കിലും സഭയ്ക്ക് പുറത്ത് പാര്‍ട്ടി വിമതരായി തുടരും.

അങ്ങനെ നില്‍ക്കാന്‍ മുപ്പതിലേറെ എം എല്‍ എമാര്‍ ഉണ്ടാകുമെന്നാണ് യെദൂരപ്പയുടെ അവകാശവാദമത്രേ. മുമ്പ് ബി ജെ പിയുമായി തെറ്റി സ്വന്തമായി കര്‍ണ്ണാടക ജനതാ പക്ഷം എന്ന പാര്‍ട്ടി ഉണ്ടാക്കിയ നേതാവാണ്‌ യെദൂരപ്പ. അത് വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം മടിക്കില്ല.

ഈ പായ്ക്കേജ് നടപ്പിലായാല്‍ 6 മാസത്തിനുള്ളില്‍ വീണ്ടും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാമെന്നാണ് യെദൂരപ്പ ലക്‌ഷ്യം വയ്ക്കുന്നത്.  ഒപ്പം കര്‍ണ്ണാടകയില്‍ നിന്നും ബി ജെ പിയെ കെട്ടുകെട്ടിക്കാന്‍ കോണ്‍ഗ്രസിനും കഴിയും. ഈ പായ്ക്കേജിന് കോണ്‍ഗ്രസ് ഒരുക്കമാണ്.

Advertisment