ആന്ധ്രയില്‍ കിരൺ കുമാർ റെഡ്ഡിയില്‍ തുടക്കമിട്ട് ഉമ്മന്‍ചാണ്ടി. റെഡ്ഡിയുടെ മടങ്ങിവരവറിയിച്ച് രാഹുലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 13, 2018

ന്യൂഡൽഹി: ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി കോൺഗ്രസിൽ തിരിച്ചെത്തി. എ ഐ സി സി ജനറല്‍സെക്രട്ടറി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ്‌ കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചത്.

ഇന്ന് രാവിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കിരൺകുമാർ പാർട്ടിയിൽ മടങ്ങിയെത്തിയത്. രാഹുല്‍ ഗാന്ധി സ്വന്തം ഫെയ്സ്ബുക്ക് പേജ് വഴി കിരണ്‍ കുമാര്‍ റെഡ്ഡിയുടെ മടങ്ങിവരവ് പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിൽ, പാർട്ടിയിൽ തിരികെയെത്തിക്കേണ്ട നേതാക്കളുടെ പട്ടിക ഉമ്മൻ ചാണ്ടി കൈമാറിയിരുന്നു. പട്ടികയിൽ ഒന്നാമനായിരുന്നു റെഡ്ഡി. ചില മുന്‍ മന്ത്രിമാരും എം എല്‍ എമാരും ഉള്‍പ്പെടെയുള്ള നേതാക്കളും ഉടന്‍ മടങ്ങിവരും എന്നാണ് റിപ്പോര്‍ട്ട്.

×