Advertisment

രാജസ്​ഥാനിലെ സ്​കൂളുകളിൽ പഠനപ്രവർത്തനങ്ങൾക്കൊപ്പം ഇനിമുതല്‍ സന്യാസിമാരുടെ ധർമ്മ പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തും

author-image
admin
New Update

ജയ്​പൂർ:  ഇനിമുതൽ രാജസ്​ഥാനിലെ സ്​കൂളുകളിൽ പഠനപ്രവർത്തനങ്ങൾക്കൊപ്പം സന്യാസിമാരുടെ ധർമ്മ പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തും. സെക്കൻഡറി എഡ്യുക്കേഷൻ ഡയറക്​ടരാണ്​ പുതിയ നിർദ്ദേശം നല്‍കിയിരിക്കുന്നത്​.

Advertisment

publive-image

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്​ചയാണ്​ സ്​കൂളുകളിൽ പ്രഭാഷണം ഉണ്ടാകുക. മാസത്തിലെ ആദ്യ ശനിയാഴ്​ച പ്രശസ്​തരായ ആളുകളുടെ ജീവചരിത്രം വായിക്കൽ, രണ്ടാമത്തെ ശനിയാഴ്​ച പ്രചോദനവും ധാർമിക മൂല്യവും പകരുന്ന കഥകളുടെ വായന, നാലാമ​ത്തെ ശനിയാഴ്​ച ചോദ്യോത്തര പരിപാടി, അഞ്ചാമത്തെ ശനിയാഴ്​ച ധാർമിക മൂല്യങ്ങളിലധിഷ്​ഠിതമായ കളികൾ എന്നിവ നടക്കും. കൂടാതെ ദേശഭക്തിഗാനാലാപനവും പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

സർക്കാർ, സർ​ക്കാരേതര സ്​കൂളുകള്‍, സി.ബി.എസ്​.ഇ അഫിലിയേഷനുള്ള സ്​കൂളുകൾ, റസിഡൻഷ്യൽ സ്​കൂളുകൾ, വിദഗ്​ധ  പരിശീലന ക്യാമ്പുകൾ, അധ്യാപക പരിശീലന സ്​ഥാപനങ്ങൾ എന്നിവിടങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisment