ഭര്‍ത്താവിനെ കാറിനുള്ളില്‍ കെട്ടിയിട്ട ശേഷം എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

ന്യൂസ് ബ്യൂറോ, മുംബൈ
Friday, August 3, 2018

മുംബൈ: എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ എട്ടു പേര്‍ ചേര്‍ന്ന്  പീഡിപ്പിച്ചതായി ചെയ്തതായി പരാതി. മഹാരാഷ്​ട്രയിലെ സംഗ്​ലിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹോട്ടലുടമയായ ഭര്‍ത്താവിനൊപ്പം ബിസിനസ് ആവശ്യത്തിന് ടസ്ഗാവില്‍ എത്തിയതായിരുന്നു യുവതി.

ഭര്‍ത്താവിനെ കാറിനുള്ളില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. ഹോട്ടൽ ജോലിക്കാർക്കായുള്ള അന്വേഷണത്തിലായിരുന്ന ഇവരെ ജോലിക്കാരെ പരിചയമുണ്ടെന്ന് കാട്ടി  പ്രതികളില്‍ ഒരാളായ മുകുന്ദ് മാനേ വിളിച്ച് വരുത്തുകയായിരുന്നു.

മുകുന്ദ് പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ ഇരുവരേയും എട്ടുപേരും ചേര്‍ന്ന് ആക്രമിക്കുകയും പണവും സ്വര്‍ണാഭരണങ്ങളും കവരുകയും ചെയ്തു. പിന്നീട് ഭർത്താവിനെ കാറിനുള്ളില്‍ കെട്ടിയിട്ട ശേഷം യുവതിയെ കൂട്ടബലാല്‍ത്സംഗം ചെയ്തു.

യുവതിയും ഭര്‍ത്താവും പിന്നീട് ടസ്ഗാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ യുവതി നാലു പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായാണ് വിവരം.

×