Advertisment

വിടവാങ്ങിയത് ദില്ലിയുടെ ഉരുക്കുവനിത: മധ്യവർഗ്ഗത്തിൻറെ വികസന നായിക കാലയവനികയ്ക്കുള്ളിൽ മറഞ്ഞു

author-image
എസ് . എസ് . അനമുടി
Updated On
New Update

ദില്ലി:  രാജ്യ തലസ്ഥാനം കണ്ട ശക്തയായ ഭരണാധികാരിയായിരുന്നു ഇന്ന് കാലയവനികക്കുള്ളിൽ മറഞ്ഞ ദില്ലി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ ഷീല ദീക്ഷിത്. 1998 ദില്ലിയിൽ അധികാരമേറ്റത് മുതൽ മധ്യ വർഗ്ഗത്തിൻറെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും ചിറകിലേറിയാണ് ദില്ലി നിവാസികളുടെ പ്രിയപ്പെട്ട 'ദീദി' തുടർച്ചയായ 15 വർഷം തലസ്ഥാനത്തെ നയിച്ചത്.

Advertisment

അടിസ്ഥാനസൗകര്യം വികസനത്തിന് ആയിരുന്നു ഷീലാ ദീക്ഷിത് പ്രഥമ പരിഗണന നൽകിയത്. ദില്ലി മെട്രോയും രാജ്യാന്തര നിലവാരമുള്ള റോഡുകളും അവരുടെ ഭരണ മികവിന് അതിന് തെളിവായി ഇന്നും തലയുയർത്തി നിൽക്കുന്നു.

publive-image

ബിജെപിയുടെ യുടെ അതി സമ്മർദ്ദങ്ങൾക്ക് ഇടയിലും ദില്ലിയിലെ കോൺഗ്രസ് പാർട്ടിയെ തകരാതെ കാത്തുസൂക്ഷിച്ചത് ഇന്നും ഒരു അത്ഭുതമാണ്. സാഹിബ് സിംഗ് വർമ്മയും മദൻലാൽ ഖുറാനയും അവസാനം സുഷമ സ്വരാജും ബിജെപിയുടെ നായകരായി കൊണ്ടെങ്കിലും ദില്ലി കോൺഗ്രസും ഗവൺമെന്റും ഷീല ദീക്ഷിതിന് പിന്നിൽ പാറപോലെ ഉറച്ചുനിന്നു.

എന്നാൽ ദില്ലി ആദിത്യം വഹിച്ച 2010 കോമൺവെൽത്ത് ഗെയിംസ് അഴിമതിയും നിർമാണത്തിലെ അപാകതകളും ഷീല ദീക്ഷിത്തിന്റെ ഭരണത്തെ സാധാരണക്കാർക്ക് അനഭിതമാക്കി. അതുവരെ വരെ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അവരെ അവരുടെ പ്രിയപ്പെട്ട മധ്യവർഗം സംശയത്തോടെ വീക്ഷിക്കുന്നതിന് കോമൺവെൽത്ത് ഗെയിംസ് അഴിമതി കാരണമായി. അവരുടെ തുടർന്നുള്ള പതനത്തിന് മുഖാന്തിരം ആയതും ഇതുതന്നെയായിരുന്നു.

2013 ല്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്രിവാളിനോട് തോറ്റതോടുകൂടി ഡല്‍ഹി രാഷ്ട്രീയത്തില്‍ ഷീലയുടെ പതനത്തിന് തുടക്കമാകുകയായിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി 2014 മാര്‍ച്ച് 11 മുതല്‍ കേരളാ ഗവര്‍ണര്‍ ആയി ചുമതലയേറ്റു. എന്നാല്‍ മാസങ്ങള്‍ക്കപ്പുറം നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറ്റതോടെ ഓഗസ്റ്റ് 26 ന് അവര്‍ക്ക് രാജി വയ്ക്കേണ്ടി വന്നു.

അതിനുശേഷവും വീണ്ടും അവര്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. ഇടയ്ക്ക് ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആയി ഷീല ദീക്ഷിത് രംഗപ്രവേശനം ചെയ്തെങ്കിലും ആ പരീക്ഷണം ഫലം കണ്ടില്ല.

ഡല്‍ഹിയില്‍ ആം ആദ്മിയുടെ മുന്നേറ്റത്തോടുകൂടി ചെറിയ ഒരു കാലയളവില്‍ അവര്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഷീലാ ദീക്ഷിതിനെ പി സി സി അധ്യക്ഷയായി നിയമിച്ചുകൊണ്ട് അവരുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പി സി സി അധ്യക്ഷ എന്ന നിലയില്‍ പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് ഒരുങ്ങുന്നതിനിടെയാണ് അവരുടെ വിയോഗം. പി സി സി അഴിച്ചുപണിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍സെക്രട്ടറി പി സി ചാക്കോ ഷീലാ ദീക്ഷിതിനയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്താകുകയും ഇതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയുമായിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങളും ബാക്കിയാക്കിയാണ് പൊടുന്നനെയുള്ള ഷീലാ ദീക്ഷിതിന്റെ വിടവാങ്ങല്‍.

ഇന്ദിരാഗാന്ധിക്ക് ശേഷം കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വനിതാ നേതാവെന്ന ഖ്യാതിയും ഷീലാ ദീക്ഷിതിന് അവകാശപ്പെട്ടതാണ്.

Advertisment