Advertisment

കര്‍ണ്ണാടകയില്‍ വിമതര്‍ക്ക് കനത്ത തിരിച്ചടി: നിയമസഭയിലെ കാര്യങ്ങള്‍ സ്പീക്കര്‍ തീരുമാനിക്കട്ടെ. അതില്‍ ഇടപെടാനില്ലെന്നു സുപ്രീംകോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  കര്‍ണ്ണാടകയില്‍ വിമതര്‍ക്ക് കനത്ത തിരിച്ചടി.  രാജിക്കാര്യത്തില്‍ സ്പീക്കര്‍ നടപടി എടുക്കുന്നില്ലെന്ന് പറഞ്ഞ് വിമതര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിമതര്‍ക്ക് തിരിച്ചടിയേറ്റിരിക്കുന്നത്.

Advertisment

publive-image

നിയമസഭയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്പീക്കറുടെതാണ് അന്തിമ തീരുമാനം എന്നാണ് ഇന്നത്തെ സുപ്രീംകോടതി നിരീക്ഷണം. എം എല്‍ എമാരുടെ അയോഗ്യതാ കാര്യത്തിലും സ്പീക്കര്‍ തീരുമാനം എടുക്കട്ടെ എന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനില്ലെന്നും മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സുപ്രീംകോടതി വിലയിരുത്തി.

ഇതോടെ കുമാരസ്വാമി സര്‍ക്കാരിനെതിരെ നിലപാടെടുത്ത് നിയമസഭാംഗത്വത്തില്‍ നിന്നു രാജിക്കത്ത് നല്‍കിയ വിമത എം എല്‍ എമാരുടെ രാജി ത്രിശങ്കുവിലായി. രാജിക്കാര്യത്തില്‍ സ്പീക്കര്‍ എടുക്കുന്ന നിലപാട് അന്തിമമാകുമെന്നിരിക്കെ ഇത് വിമതര്‍ക്ക് പ്രതികൂലമാകാനാണ് സാധ്യത.

Advertisment