Advertisment

കമല്‍ കരാറിലായ സിനിമകള്‍ മാറ്റിവച്ച് തിരക്കിട്ട് രാഷ്ട്രീയത്തിലിറങ്ങിയത് ഗൗതമിയെ കടത്തിവെട്ടാന്‍ ! ഗൗതമി കമലിന് എതിര്‍ചേരിയിലേക്ക് ! കമലിന്റെ വരവോടെ മുന്‍ ഭാര്യയായ ഗൗതമിയുടെ ബിജെപി പ്രവേശനം അനിശ്ചിതത്വത്തില്‍ 

New Update

ചെന്നൈ:  നടന്‍ കമല്‍ഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് മുന്‍ ഭാര്യ നടി ഗൗതമിയുടെ പിന്തുണ ഉണ്ടാകില്ലെന്ന് സൂചന.  ഗൗതമി ബി  ജെ പിയിലൂടെ രാഷ്ട്രീയത്തിളിറങ്ങുന്നു എന്ന അഭ്യൂഹം ശക്തമായിരിക്കെ ആയിരുന്നു കമല്‍ ഹാസന്‍ തിരക്കിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഇത് ഗൗതമിയുടെ രാഷ്ട്രീയ പ്രവേശനം തടയാനായിരുന്നെന്ന പരാതിയാണ് അവര്‍ക്കുള്ളത്.

Advertisment

അതിനാല്‍ തന്നെ കമലിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് ഗൗതമി. രാഷ്ട്രീയത്തിലിറങ്ങാനുള്ള സന്നദ്ധത അറിയിച്ച് ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചിരുന്നു. ഇതോടെ ബി ജെ പിയുമായി സഹകരിക്കാനും ഗൗതമി തീരുമാനിച്ചിരുന്നു. എന്നാല്‍ ഉചിതമായ സമയം നോക്കി പാര്‍ട്ടി പ്രവേശനം ആകാം എന്ന കാത്തിരിപ്പിലായിരുന്നു ഗൗതമി.

publive-image

അണ്ണാ ഡി എം കെയിലെ സംഭവ വികാസങ്ങളും രജനീകാന്തിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനവും വീക്ഷിച്ച ശേഷം മാത്രം തമിഴ്നാടിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാനായിരുന്നു അമിത് ഷായുടെയും ആലോചന. ഇതിനാല്‍ തന്നെ ഉചിതമായ അവസരത്തിനായി കാത്തിരിക്കാനായിരുന്നു ഗൗതമിയ്ക്ക് അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം.

ഇത് മനസിലാക്കിയാണ് മുന്‍ ഭാര്യയെ കടത്തിവെട്ടാന്‍ കമല്‍ ഹാസന്‍ തിരക്കിട്ട് രാഷ്ട്രീയത്തിലെത്തിയതെന്ന നിഗമനത്തിലാണ് ഗൗതമി. 3 ചിത്രങ്ങളില്‍ കരാറിലേര്‍പ്പെട്ടിരിക്കെ കമല്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ നീക്കങ്ങളില്‍ തിരക്കിട്ട് സജീവമായത് ഗൗതമിയെ ഭയന്നിട്ട് തന്നെയാണെന്നാണ് പൊതു വിലയിരുത്തലും.

publive-image

കമലിന്റെ സ്വപ്ന പദ്ധതിയായ 'ഇന്ത്യന്‍' രണ്ടാം ഭാഗം ഉള്‍പ്പെടെയുള്ള ചലച്ചിത്ര പദ്ധതികള്‍ ചര്‍ച്ചയിലിരിക്കെയായിരുന്നു കമലിന്റെ നീക്കം. ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ കമലിനെതിരായ ചേരിയില്‍ തന്നെയാകും ഗൗതമി നിലയുറപ്പിക്കുക.

കമലിന് ബി ജെ പിയോടുള്ള അകല്‍ച്ചയ്ക്ക് കാരണവും ഗൗതമിയുമായുള്ള ബി ജെ പിയുടെ അടുപ്പമാണ്. അതേസമയം, ഗൗതമിയുടെ നിശബ്ദ പിന്തുണ രജനിക്കുണ്ടെന്നാണ് പിന്നാമ്പുറ സംസാരങ്ങള്‍. രജനിയുടെ പാര്‍ട്ടി ഭാവിയില്‍ ബി ജെ പിയുമായി സഹകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

kamal hassan thamizhnadu politics kamalahassan rajanikanth
Advertisment