Advertisment

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പുറത്തേക്ക് ? ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യോഗിയെ പുറത്താക്കി പ്രതിശ്ചായ മിനുക്കാന്‍ അമിത് ഷായുടെ നീക്കം. പാര്‍ട്ടിക്ക് മൂന്നിലൊന്ന് സീറ്റുകള്‍ സംഭാവന ചെയ്ത സംസ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആര്‍എസ്എസിനോട് അമിത് ഷാ

New Update

ഡല്‍ഹി:  യു പി മുഖ്യമന്ത്രി യോഗി ആദിത്യനാധിന് പദവി നഷ്ടമായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യോഗിയെമാറ്റി പ്രതിശ്ചായ നന്നാക്കാനാണ് ബി ജെ പിയുടെ നീക്കം. സ്വന്തം മണ്ടലം സംരക്ഷിക്കാനറിയാത്ത നേതാവിനെയും കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ വന്‍ പരാജയമായിരിക്കും ഫലമെന്നാണ്‌ ആര്‍ എസ് എസ് നല്‍കുന്ന മുന്നറിയിപ്പെന്നാണ് സൂചന.

Advertisment

publive-image

യോഗിയെ നിലനിര്‍ത്തി തന്നെ പ്രതിശ്ചായ മിനുക്കല്‍ നടത്താനായി ആര്‍ എസ് എസ് നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലും യോഗിയെക്കൊണ്ട് ഒന്നും നടക്കില്ലെന്ന നിഗമനമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഭരണം യോഗിയുടെ കയ്യില്‍ നില്‍ക്കുന്നില്ലെന്നും അതിനദ്ദേഹം പ്രാപ്തനല്ലെന്നു തെളിയിച്ചു കഴിഞ്ഞുവെന്നുമായിരുന്നു ആര്‍ എസ് എസ് നേതാക്കളുടെ പ്രതികരണം.

അതിനാല്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ യോഗിയെ തുടരാനനുവദിച്ചുകൊണ്ടുള്ള പായ്ക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്കും സ്വീകാര്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ എസ് എസിന്റെ നോമിനിയെന്ന നിലയിലായിരുന്നു യോഗി ആദിത്യ നാഥിനെ യു പി മുഖ്യമന്ത്രിയായി നിയോഗിച്ചത്. പക്ഷെ ഭരണ പരിചയമില്ലായ്മയില്‍ നിന്ന് പുറത്ത് കടക്കാന്‍ യോഗിക്കായില്ലത്രെ. ഈ സാഹചര്യത്തില്‍ ബി ജെ പിയുടെ ആകെ സീറ്റുകളില്‍ മൂന്നിലൊന്നു സീറ്റുകള്‍ ഒറ്റയ്ക്ക് സംഭാവന നല്‍കിയ സംസ്ഥാനത്തെ വീണ്ടും രാഷ്ട്രീയ പരീക്ഷണത്തിന് വിട്ടു നല്‍കാന്‍ അമിത് ഷാ ഒരുക്കമല്ല.

publive-image

മോഡിയുടെയും അമിത് ഷായുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ആര്‍ എസ് എസ് യോഗി സര്‍ക്കാരിനെക്കുറിച്ച് വിലയിരുത്താന്‍ കമ്മീഷനെ നിയമിച്ചത്.

എന്നാല്‍ തുടക്കം മുതല്‍ സര്‍ക്കാരിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന വിധമുള്ള പ്രവര്‍ത്തനമാണ് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും ഉണ്ടാകുന്നതെന്നായിരുന്നു വിലയിരുത്തല്‍. സര്‍ക്കാരിനെതിരെ വരുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സ്വന്തം വകുപ്പുകളില്‍ പോലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം പരാജയമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.

വര്‍ഷങ്ങളായി 5 തവണ ജയിച്ച സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ മുഖ്യമന്ത്രിയായ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ 220000 വോട്ടുകള്‍ക്ക് തോല്‍ക്കേണ്ടി വന്നത് മുതല്‍ യോഗിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുതുടങ്ങിയിരുന്നു. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൌര്യ ഒഴിഞ്ഞ ഫുല്‍പ്പൂരിലും 59613 വോട്ടുകള്‍ക്കാണ് ബി ജെ പി പരാജയപ്പെട്ടത്. രണ്ടും പതിറ്റാണ്ടുകളായി ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. അതിനി അധിക ദൂരം മുമ്പോട്ട് പോകില്ലെന്നാണ് സൂചന.

amith shah loksabha election yogi adhithyanadh
Advertisment