Advertisment

കാറിലെത്തിയ യുവതി നവജാതശിശുവിനെ തെരുവിലുപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്ത്

author-image
admin
New Update

മുസഫർനഗർ: കാറിലെത്തിയ യുവതി നവജാതശിശുവിനെ തെരുവിലുപേക്ഷിച്ചു. യുപിയിലെ മുസഫർനഗറിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതേ തുടര്‍ന്ന്‍ കാറിന്റെ ഉടമകള്‍ക്കായുള്ള തിരച്ചില്‍ പോലീസ് തുടങ്ങി.

Advertisment

publive-image

ഗ്രേ നിറത്തിലുള്ള കാറിലെത്തിയ യുവതി കാറിന്റെ ജനലിലൂടെ പെൺകുഞ്ഞിനെ വച്ചിരിക്കുന്ന തുണിക്കെട്ട് നിരത്തിലെ പടിയിലേക്ക് വയ്ക്കുകയായിരുന്നു. വേഗത്തില്‍ വന്ന കാര്‍ പൊടുന്നനെ നിര്‍ത്തി കുഞ്ഞിനെ ഉപേക്ഷിച്ച് ഉടന്‍ തന്നെ ഓടിച്ചു പോകുന്നത് കാണാം.

നാട്ടുകാർ കുട്ടിയെ കണ്ടെത്തി പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു.

Advertisment