യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവമെടുത്തു. 28 കാരിക്ക് ദാരുണാന്ത്യം. ഭർത്താവ് അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, July 26, 2018

ചെന്നൈ:  തിരുപ്പൂരിൽ യൂട്യൂബിൽ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. ഭർത്താവ് അറസ്റ്റിൽ. സ്‌കൂള്‍ അധ്യാപികയും മൂന്ന് വയസ്സുകാരിയുടെ അമ്മയുമായ കൃതിക(28) ആണ് മരിച്ചത്. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം പ്രകൃതി ചികിത്സ രീതിയാണ് കൃതികയും ഭര്‍ത്താവ് കാര്‍ത്തികേയനും പിന്തുടര്‍ന്നിരുന്നത്. പ്രസവത്തിന് ആശുപത്രിയില്‍ പോകുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ പ്രകൃതി ചികിത്സാ രീതി പിന്തുടരുന്നതാണെന്ന് സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചതോടെ പ്രസവം വീട്ടില്‍ വെച്ച് നടത്താന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന്‍ യൂട്യൂബില്‍ വീഡിയോയുടെ സഹായത്തോടെ കൃതികയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് പ്രസവമെടുക്കാന്‍ തുനിഞ്ഞത്. പിന്നീട് പ്രസവത്തിനിടെയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

×