Advertisment

നാഷണല്‍ പെയ്‌മെന്‍റ് കോര്‍പറേഷന്‍ ലോയല്‍റ്റി പദ്ധതി ആരംഭിച്ചു

New Update

കൊച്ചി: വിവിധ ബാങ്ക് ഇടപാടുകള്‍ക്ക് ലോയല്‍റ്റി പോയിന്‍റുകള്‍ നല്‍കുന്ന ‘എന്‍ത്ത് റിവാര്‍ഡ്‌സ്’ പദ്ധതിക്ക് നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ തുടക്കം കുറിച്ചു. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പോയിന്റുകള്‍ വിവിധ ഉല്‍പ്പന്നങ്ങള്‍, ഇ-വൗച്ചറുകള്‍, ഹോട്ടല്‍-വിമാന ടിക്കറ്റുകള്‍, സംഭാവനകള്‍ തുടങ്ങിയവയ്ക്കായി ഉപയോഗിക്കാം.

Advertisment

publive-image

ഡിജിറ്റലായി നടത്തുന്ന മിക്കവാറും എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും. പ്രത്യേകിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡു വഴിയുള്ളവയ്ക്ക് എന്‍ത്ത് റിവാര്‍ഡ്‌സ് പ്രകാരമുള്ള പോയിന്റുകള്‍ നേടാനാവും. ഡിജിറ്റല്‍ രീതിയില്‍ പണം നല്‍കുന്നതു പ്രോല്‍സാഹിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് ഇമെയില്‍, എസ്എംഎസ് വഴിയായി തല്‍സമയ അറിയിപ്പുകളും ഉപഭോക്താക്കള്‍ക്കു ലഭിക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കാന്‍ ഇത് ബാങ്കുകളേയും സ്ഥാപനങ്ങളേയും സഹായിക്കുമെന്ന് എന്‍പിസിഐ വിപണന വിഭാഗം മേധാവി കുനല്‍ കലവാത്തിയ ചൂണ്ടിക്കാട്ടി.

national payment
Advertisment