Advertisment

'ഭിന്ന ശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം': ബാംഗ്ലൂരിലെ ദേശീയ സെമിനാറിൽ കേരളത്തിന്റെ പ്രതിനിധിയായി അച്യുതൻ മാസ്റ്റർ പങ്കെടുക്കും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

മണ്ണാർക്കാട്: വിദ്യാഭ്യാസ-സാമൂഹ്യ ശാൿ‌തീകരണ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഭിന്ന ശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം' എന്ന വിഷയത്തില്‍ ആഗസ്റ്റ്7,8 തിയ്യതികളിൽ ബാംഗ്ലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദേശീയസെമിനാര്‍ സംഘടിപ്പിക്കുന്നു.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാര്‍ എച്ച് ആർ എൽ എൻചെയർമാൻ രാജീവ്‌ രാതോണിഉദ്ഘാടനം ചെയ്യും.ഭിന്ന ശേഷി കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസ പുരോഗതിയും എന്ന വിഷയത്തിൽ ചർച്ചയും സംവാദവും നടക്കും.

പ്രഗത്ഭർ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എടത്തനാട്ടുകരഓറിയന്റൽ ഹൈസ്‌കൂൾ അധ്യാപകൻ അച്യുതൻ മാസ്റ്റർ'ഭിന്ന ശേഷി ശക്തീകരണം'വിഷയമവതരിപ്പിക്കും.

ഭിന്നശേഷികുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റി പുതിയ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങളെ പഠനവിധേയമാക്കി സ്വയം നവീകരിച്ച് മുന്നോട്ടു പോകുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംഘടിപ്പിക്കുന്നതാണ് ഈ സെമിനാർ.

ഭിന്ന ശേഷി സൗഹൃദ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനുംപ്രത്യേകമായി പരിചരണം ആവശ്യമുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രയാസങ്ങൾ പരിഹരിക്കുന്നതിനും,പഠന സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും വിദഗ്ധർക്ക് മുമ്പാകെ പ്രത്യേക നിർദേശങ്ങൾ സമർപ്പിക്കുമെന്ന് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സെമിനാറിൽ പങ്കെടുക്കുന്ന അച്യുതൻ മാസ്റ്റർ പനച്ചിക്കുത്ത് പറഞ്ഞു.

palakkad news
Advertisment