Advertisment

ദേശീയ പാതയെ ദുരന്ത പാതയാക്കാൻ അനുവദിക്കയില്ലെന്ന് എന്‍വൈസി

author-image
ജോസ് ചാലക്കൽ
Updated On
New Update

കുഴൽമന്ദം: വാളയാർ മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ഉടനീളം അപകടങ്ങളുടെ കേദാരമാവുകയാണ്.പ്രദേശങ്ങളെ നെടുകെ പിളർന്ന് രണ്ടായി മുറിക്കുന്ന ദേശീയ പാതയിൽ നിർമ്മിച്ച തുരങ്ക പാതകളാകളാകട്ടെ സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളായും മാറിയിരിക്കയാണ്.

Advertisment

publive-image

ഏറ്റവും ഒടുവിലായി കുഴൽമന്ദം ദേശീയ പാതയിൽ കർമ്മനിരതനായ പോലീസ് ഉദ്യോഗസ്ഥൻ്റെ ജീവനാണ് പൊലിഞ്ഞത്. ആൾത്തിരക്കുള്ള ദേശീയ പാതകളിൽ മേൽപാലം നിർമ്മിക്കണമെന്ന് എന്‍വൈസി ആവശ്യപ്പെട്ടു.

രക്താർപ്പണം നടത്താൻ ഇനിയും ഇടവരരുതെന്ന ആവശ്യവുമായി പ്രവർത്തകർ ശവമഞ്ചവുമായി ദേശീയപാതയിലേക്ക് പ്രകടനം നടത്തി പ്രദീഷ് ഗോകുലം അധ്യക്ഷത വഹിച്ച പ്രതിഷേധം എന്‍സിപി ജില്ലാ ജനറൽ സെക്രട്ടറി സിറാജ് കൊടുവായൂർ ഉദ്ഘാടനം ചെയ്തു.

എന്‍വൈസി സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട് മുഖ്യ പ്രഭാഷണം നടത്തി.എന്‍സിപി എന്‍വൈസി നേതാക്കളായ വേണു കോങ്ങോട്ട് ബാലസുബ്രഹ്മണ്യൻ ,സതീഷ് തച്ചമൂച്ചിക്കൽ ജിജേഷ് കണ്ണൂർ,അഖിൽ വിജയൻ,സുനിൽ പുള്ളോട്,വരുൺ കോങ്ങോട്ട്,മൃദുൽ പ്രേം,അതുൽ കൃഷ്ണ,അഭിലാഷ് ചിറ്റൂർ തുടങ്ങിയവർ പങ്കെടുത്തു...

national way
Advertisment