Advertisment

‘ഭാരത് മാതാ കീ ജയ് എന്നു വിളിക്കലല്ല ദേശസ്‌നേഹം; എല്ലാവര്‍ക്കും ജയ് എന്നതാണ് ദേശഭക്തി ; ജാതിയുടേയും മതത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ജനങ്ങളോട് വിവേചനം കാണിക്കരുതെന്ന് വെങ്കയ്യ നായിഡു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് എന്നു വിളിക്കലല്ല ദേശസ്‌നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജാതിയുടേയും മതത്തിേെന്റയും മര്‌റും അടിസ്ഥാനത്തില്‍ ജനങ്ങളോട് വിവേചനം കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

publive-image

‘ഭാരത് മാതാ കീ ജയ് എന്നു വിളിക്കലല്ല ദേശസ്‌നേഹം. എല്ലാവര്‍ക്കും ജയ് എന്നതാണ് ദേശഭക്തി. നിങ്ങള്‍ ജനങ്ങളെ മതം, ജാതി , പരിഷ്‌കൃതര്‍, അപരിഷ്‌കൃതര്‍ എന്നിങ്ങനെ വേര്‍തിരിക്കുകയാണെങ്കില്‍ നിങ്ങള്‍ ഭാരത് മാതാ കീ ജയ് എന്ന് പറയരുത്’- വെങ്കയ്യ നായിഡു പറഞ്ഞു. ഡല്‍ഹി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

പുതിയ അഴിമതി, നിരക്ഷരത, വിശപ്പ്, ജാതിയുടെ വേലിക്കെട്ടുകള്‍ തിടങ്ങിയവയില്‍ നിന്ന് മുക്തമായ പുതിയ ഇന്ത്യയിലാണ് യുവജനങ്ങള്‍ ശ്രദ്ധയൂന്നേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. നെഗറ്റിവിസത്തില്‍ നിന്ന് അകന്നു നില്‍ക്കുക. പോസിറ്റിവ് നിലപാട് വളര്‍ത്തിയെടുക്കുക- അദ്ദേഹം പറഞ്ഞു.

സാമൂഹിക അവബോധമുള്ളവരും സമാധാനം കാംക്ഷിക്കുന്നവരും സ്‌നേഹമുള്ളവരുമായി യുവത മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തര്‍ ഹോളി ആഘോഷത്തിനിടെ പാകിസ്താനിലേക്ക് പോകൂ എന്ന് ആക്രോശിച്ച് ഒരു കുടുംബത്തെ മര്‍ദ്ദിച്ചിരുന്നു. ഗുജറാത്തില്‍ ദലിത് വിദ്യാര്‍ഥിയെ നീ പഠുക്കേണ്ടവനല്ലെന്നു പറഞ്ഞ് ഉടര്‍ന്ന ജാതിക്കാര്‍ ക്രൂരമായി തല്ലിച്ചതച്ചതും കഴിഞ്ഞ ദിവസമായിരുന്നു

Advertisment