Advertisment

പ്രകൃതിദുരന്തം അറിയിക്കാനുള്ള മൊബൈല്‍ ആപ്പുമായി സംസ്ഥാന ഐ.ടി. മിഷന്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പാലക്കാട്‌: പ്രകൃതിദുരന്തമുണ്ടായാല്‍ അധികൃതരെ അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് വിപുലീകരിച്ച് സംസ്ഥാന ഐ.ടി. മിഷന്‍. ദുരന്തങ്ങള്‍ അറിയിക്കാനുള്ള ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടര്‍, സഹായം അഭ്യര്‍ഥിക്കുന്നവരുടെ കൃത്യമായ സ്ഥാന നിര്‍ണയം നടത്താനുള്ള ഡിസാസ്റ്റര്‍ ലൊക്കേറ്റര്‍ എന്നിവയാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.

ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടര്‍, ഡിസാസ്റ്റര്‍ ലൊക്കേറ്റര്‍ ആപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഐ.ടി. മിഷന്‍ തയ്യാറാക്കിയിരുന്നെങ്കിലും അത് ആര്‍ക്കും തന്നെ പ്രയോജനകരമായിരുന്നില്ല. അതിനാല്‍ ദുരന്ത വിവരങ്ങള്‍ അറിയിക്കുമ്പോള്‍ തന്നെ കളക്ടറേറ്റ്, ജില്ലാ പൊലീസ് കാര്യാലയം, അഗ്‌നി രക്ഷാനിലയം എന്നിവിടങ്ങളിലേക്ക് സന്ദേശമെത്തുന്ന രീതിയിലാണ് പുതിയ ആപ്പ് സജ്ജമാക്കുക.

പ്രളായന്തര പുനര്‍നിര്‍മാണത്തോടനുബന്ധിച്ച് ഐ.ടി. മിഷനു കീഴില്‍ കേരള സ്റ്റേറ്റ് സ്‌പെഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ (കെ.എസ്.എസ്.ഡി.ഐ.), കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ (കെ.എസ്.ആര്‍.ഇ.എസ്.), കേരള ലാന്‍ഡ് യൂസ് ബോര്‍ഡ് (കെ.എസ്.യു.എല്‍.ബി.) എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ സംസ്ഥാനത്തെ ഭൂവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജി.ഐ.എസ്. (ജി.ഐ.എസ്.) മാപ്പിങ് വഴി സംസ്ഥാനത്തെ റോഡ് ശൃംഖലകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഭൂവിവരങ്ങളും റോഡ് ശൃംഖലകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ആപ്പ് വിപുലീകരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണിലൂടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്.

Advertisment