Advertisment

നിയമക്കുരുക്കിൽപ്പെട്ട് ദുരിതത്തിലായ തമിഴ്നാട്ടുകാരന് നവയുഗം തുണയായി.

author-image
admin
New Update

ദമ്മാം: ട്രാൻസ്ഫർ ചെയ്ത പുതിയ സ്പോൺസർ ഇക്കാമ മാറ്റാത്തതിനാൽ നിയമക്കുരുക്കിലായ തമിഴ്‌നാടുകാരനായ എഞ്ചിനീയർ, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

Advertisment

publive-image

വിജയിന് ഷിബുകുമാർ യാത്രാരേഖകൾ കൈമാറുന്നു. യാസീൻ (വലത്) സമീപം.

തമിഴ്‌നാട് ചെന്നൈ സ്വദേശിയായ വിജയ് രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഒരു സൗദി കമ്പനിയിൽ എഞ്ചിനീയർ തസ്തികയിൽ ജോലിയ്ക്ക് എത്തിയത്. ആദ്യമൊന്നും കുഴപ്പമില്ലാതെ പോയെങ്കിലും, ക്രമേണ കമ്പനി സാമ്പത്തികപ്രതിസന്ധിയിൽ വീണതോടെ വിജയ്ക്ക് ജോലി ഇല്ലാതെയായി. കമ്പനി ഉടമസ്ഥനായ സ്പോൺസർ

വിജയനോട്, പുതിയൊരു സ്‌പോൺസറെ കണ്ടുപിടിച്ച് സ്‌പോൺസർഷിപ്പ് മാറി അയാളുടെ കീഴിൽ ജോലി നോക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വിജയിനെ ജോലിയ്‌ക്കെടുക്കാമെന്ന് മറ്റൊരു സൗദി സമ്മതിച്ചു. പഴയ സ്പോൺസർ വിജയിന്റെ എല്ലാ രേഖകളും പുതിയ സ്‌പോൺസറെ ഏൽപ്പിച്ചു. ആ സമയത്ത് വിജയിന്റെ ഇക്കാമയ്ക്ക് നാല് മാസത്തെ കാലാവധി കൂടെ ഉണ്ടായിരുന്നു.

എന്നാൽ അഞ്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ സ്പോൺസർ വിജയിന്റെ സ്‌പോൺസർഷിപ്പ് മാറ്റി പുതിയ ഇക്കാമ എടുക്കുന്നതിന്റെ നടപടിക്രമങ്ങൾ ഒന്നും പൂർത്തിയാക്കിയില്ല. അത് മൂലം ഇക്കാമ കാലാവധി അവസാനിയ്ക്കുകയും, വിജയ് ജോലിയോ, ഇക്കാമയോ, ശമ്പളമോ ഇല്ലാത്ത അവസ്ഥയിലുമായി. ഈ പ്രശ്‍നങ്ങൾ പരിഹരിയ്ക്കാൻ പലപ്രാവശ്യം അഭ്യർത്ഥിച്ചിട്ടും സ്പോൺസർ അവഗണിയ്ക്കുകയാണ് ഉണ്ടായത്.

തുടർന്ന് വിജയ് ചില സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ച് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷിബു കുമാറിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. ഷിബുകുമാർ ജുബൈലിലെ സാമൂഹ്യപ്രവർത്തകനായ യാസീനുമൊത്ത് വിജയിന്റെ രണ്ടു സ്പോണ്സര്മാരെയും നേരിൽ കണ്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ആ ചർച്ചകളുടെ ഫലമായി, പുതിയ സ്പോൺസർ വിജയിന്റെ എല്ലാ രേഖകളും പഴയ സ്‌പോൺസറെ തിരിച്ച് ഏൽപ്പിയ്ക്കുകയും, പഴയ സ്പോൺസർ വിജയിന് ഫൈനൽ എക്സിറ്റ് അടിച്ച് പാസ്സ്‌പോർട്ട് കൈമാറുകയും ചെയ്തു. ഷിബുകുമാറിന്റെ സഹായത്തോടെ നിയമനടപടികൾ പെട്ടെന്ന് പൂർത്തിയാക്കി, വിജയ് നാട്ടിലേയ്ക്ക് മടങ്ങി.

 

Advertisment