Advertisment

നവയുഗം കലാവേദി ബാലഭാസ്കർ അനുസ്മരണം ഒക്ടോബർ 18ന്.

author-image
admin
New Update

ദമ്മാം: നവയുഗം സാംസ്കാരികവേദി കലാവേദിയുടെ ആഭിമുഖ്യത്തിൽ ബാലഭാസ്കർ അനുസ്‌മരണ സംഗീത സദസ്സ് സംഘടിപ്പിയ്ക്കുന്നു. ഒക്ടോബർ 18 വ്യാഴാഴ്ച വൈകുന്നേരം 8 മണിയ്ക്ക് ദമ്മാം ഹോളിഡേയ്‌സ് റെസ്റ്റോറന്റ് ഹാളിൽ വെച്ചാണ് പരിപാടി അരങ്ങേറുന്നത്.

publive-image

പ്രശസ്ത വയലിൻ കലാകാരനും, സംഗീതസംവിധായകനുമായ ബാലഭാസ്കർ, അപ്രതീക്ഷിതമായി ഒരു വാഹനാപകടത്തിൽപ്പെട്ടു മരണമടയുകയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയും, സുഹൃത്തുക്കളുടെ ഓർമ്മകളിലൂടെയും അനുസ്മരണ സദസ്സ് കടന്നു പോകും.

Advertisment