പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കേന്ദ്രകമ്മിറ്റി നേതാവ് അരുൺ ശിവന് നവയുഗം യാത്രയയപ്പ് നൽകി.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, September 11, 2018

ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയംഗവും, ദമ്മാം ദല്ല മേഖല സെക്രട്ടറിയുമായ അരുൺ ശിവന് യാത്രയയപ്പ് നൽകി.

അരുൺ നൂറനാടിന് എം.എ.വാഹിദ് കാര്യറ ഉപഹാരം കൈമാറുന്നു.

ദമ്മാം റോസ് ആഡിറ്റോറിയത്തിൽ വെച്ച്, നവയുഗം ദല്ല മേഖല പ്രസിഡന്റ് വിജീഷ് തൃശൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച്, നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം അരുണ് ശിവന് കൈമാറി.

ദല്ല മേഖല കമ്മിറ്റിയുടെ ഉപഹാരം ശ്രീകുമാർ കായംകുളവും, ദമ്മാം മേഖലകമ്മിറ്റിയുടെ ഉപഹാരം ശ്രീകുമാർ വെള്ളല്ലൂർ, നിസാം കൊല്ലം എന്നിവരും, കോബാർ മേഖല കമ്മിറ്റിയുടെ ഉപഹാരം അരുൺ ചാത്തന്നൂരും, തുഗ്‌ബ മേഖല കമ്മിറ്റിയുടെ ഉപഹാരം ദാസൻ രാഘവനും, അൽഹസ്സ ഹഫൂഫ് മേഖലകമ്മിറ്റിയുടെ ഉപഹാരം ഇ.ടി.റഹീമും, മുബാറസ് മേഖല കമ്മിറ്റിയുടെ ഉപഹാരം ഉണ്ണി മാധവനും, ജീവകാരുണ്യവിഭാഗത്തിന്റെ ഉപഹാരം ഷിബുകുമാറും, കുടുംബവേദിയുടെ ഉപഹാരം ഷാജി അടൂരും, കലാവേദിയുടെ ഉപഹാരം സഹീർഷായും, വനിതാവേദിയുടെ ഉപഹാരം മിനി ഷാജിയും അരുൺ ശിവന് കൈമാറി.

ചടങ്ങിന് നവയുഗം നേതാക്കളായ ഷാജി മതിലകം, സാജൻ കണിയാപുരം, ഉണ്ണി പൂച്ചെടിയൽ, അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, പദ്മനാഭൻ മണിക്കുട്ടൻ, ബിനുകുഞ്ഞു, വിനീഷ്, മീനു അരുൺ, നഹാസ്, ശരണ്യ ഷിബു, മഞ്ജു അശോക്, സൈഫുദ്ദീൻ, റിയാസ്, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ദല്ല മേഖല രക്ഷാധികാരി സനു മഠത്തിൽ നന്ദി പ്രകാശിപ്പിച്ചു.

നൂറനാട് സ്വദേശിയായ അരുൺ ശിവൻ 9 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. മികച്ച പ്രഭാഷകനും സംഘാടകനുമായ അരുൺ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ, കലാ, സാംസ്ക്കാരികരംഗങ്ങളിൽ സജീവസാന്നിദ്ധ്യവുമായിരുന്നു.

 

×