Advertisment

നയന്‍ താരയുടെ മൂന്നാം കാമുകനും തമാശ പറയുന്നു - പ്രണയം മടുത്താൽ ഉടൻ വിവാഹമെന്ന് !! അപ്പോള്‍ അടിച്ചു പിരിയാലോ ?

New Update

publive-image

Advertisment

ചെന്നൈ : രണ്ടു പ്രണയങ്ങളും അതോടൊപ്പമുള്ള ലിവിങ് ടൂഗതര്‍ ജീവിതവും എട്ടു നിലയില്‍ പൊട്ടിയ അനുഭവമാണ് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയുടേത്. നടി ഇപ്പോള്‍ മൂന്നാം പ്രണയത്തിലും മൂന്നാം ലിവിങ് ടൂഗതറിലുമാണ്.

മൂന്നും അന്യസംസ്ഥാന 'തൊഴിലാളികള്‍' തന്നെ. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം . അതല്ല വാര്‍ത്ത. ഇവരുടെ പുതിയ പ്രസ്താവനയാണ് ; പ്രണയ ജീവിതം മടുത്താൽ ഉടൻതന്നെ വിവാഹം ഉണ്ടാകും- എന്നാണ് മൂന്നാം കാമുകന്‍ വിഘ്നേശ് ശിവ പറയുന്നത്.

പാവമായതുകൊണ്ടാവാം അദ്ദേഹം അങ്ങനെയൊക്കെ പറയുന്നത്. കാരണം, പ്രണയ ജീവിതം മടുത്താൽ ഉടൻ വിവാഹം എന്നതല്ല, ഉടന്‍ അടിച്ചു പിരിയല്‍ എന്നതാണ് നയന്‍സിന്‍റെ ഒരനുഭവം. അതുവരെ എല്ലാം അടിച്ചു പൊളിയാണ്.

publive-image

ഇരുവരും വിവാഹിതരാകാൻ പോവുകയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷേ ഒന്നിനും ഔദ്യോഗിക വിവരങ്ങൾ വന്നിരുന്നില്ല. അതിനിടെയാണ് വിഘ്നേഷിന്റെ വാക്കുകൾ.

' പ്രൊഫഷണലായ കാര്യങ്ങള്‍ ചെയ്ത് തീര്‍ത്താല്‍ മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ ആവുകയുള്ളു. മാത്രമല്ല ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണോ മുന്നോട്ട് പോവുന്നത് അതില്‍ ഞങ്ങൾ സന്തുരഷ്ടരാണ്.

പ്രണയ ജീവിതം മടുത്താൽ ഉടൻതന്നെ വിവാഹം ഉണ്ടാകും. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഞാനും നയന്‍താരയും 22 തവണ വിവാഹിതരായി ' വിഘ്‌നേശ് പറഞ്ഞു.

മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന് പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച മലയാള നടിയാണ് നയന്‍ താര. തിരുവല്ലയാണ് സ്വദേശം. ലോക്കല്‍ ചാനലില്‍ അവതാരകയായാണ് കലാ രംഗത്തേയ്ക്കുള്ള നയന്‍സിന്‍റെ ചുവടുവയ്പ്.

nayanthara
Advertisment