Advertisment

കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന ഇന്ധന കൊള്ളക്കെതിരെ എൻസിപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പെട്രോൾപമ്പുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു

New Update

publive-image

Advertisment

പത്തനംതിട്ട: എൻസിപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പെട്രോൾപമ്പുകളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന ഇന്ധന കൊള്ളക്കെതിരെ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡൻറ് കരിമ്പനകുഴി ശശിധരൻനായർ നിർവഹിച്ചു.

സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെര ഞെഞ്ഞെടുപ്പ് മൂലം ഇടക്കാലത്ത് നിർത്തിവെച്ചിരുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ്, തിരഞ്ഞെടു കഴിഞ്ഞപ്പോൾ കൂടുതൽ വാശിയോടെ നടപ്പാക്കുകയാണ് മോദി സർക്കാർ, രാജ്യത്ത് പെട്രോൾ ഡീസൽ വില റെക്കോർഡ് ഉയരത്തിലാണ്, പെട്രോൾ വില ലിറ്ററിന് 100 കടന്നിരിക്കുന്നു. ഡീസൽ വില ഏതുനിമിഷവും 100 കടക്കാവുന്ന സ്ഥിതിയിലുമാണ്.

അസംസ്കൃത എണ്ണയുടെ വിലവർദ്ധനവ് ചൂണ്ടി ക്കാട്ടിയാണ് കേന്ദ്രസർക്കാർ അന്യായമായി വിലകൂട്ടുന്നത്, എന്നാൽ കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതി വൻ തോതിൽ വർദ്ധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലെത്താൻ കാരണമെന്ന് കണക്കുകൾ അദ്ദേഹം പറഞ്ഞു. 50 രൂപക്ക് ഇന്ധനം ജനങ്ങൾക്ക് നൽകുമെന്ന് ഉറപ്പ് നൽകിയാണ് മോദി സർക്കാർ അധികാരത്തിലേറിയത്.

publive-image

2014 മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളി ന്റെ അടിസ്ഥാന വില 47 രൂപയായിരുന്നു അന്നത്തെ കേന്ദ്രനികുതി 10 രൂപ 39 പൈസയും . എന്നാൽ ഇന്ന് പെട്രോളിന്റെ അടിസ്ഥാനവില 35 രൂപ 63 പൈസായി കുറഞ്ഞുവെങ്കിലും വില 100 രൂപയാണ് . ഈ അന്യായ വിലവർദ്ധനമൂലം എല്ലാ ഉൽപ്പന്നങ്ങളുടേയും വില ക്രമീ തീതമായി ഉയർന്നിരിക്കുന്നു.

ജനങ്ങൾ വിലകയറ്റത്താൽ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുകയാണ്. ഗാർഹിക ഉപയോഗത്തിനാവശ്യമുള്ള ഗ്യാസിന്റെ സബ്സിഡി പൂർണ്ണമായി എടുത്തു കളഞ്ഞിരിക്കുകയാണ് . സാധാരണക്കാരുടെ ജീവിതം ദുസഹമാകുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് . എൻ.സി.പി. ഇന്ന് ജില്ലാ വ്യാപകമായി പെട്രോൾ പമ്പുകളുടെ മുൻപിൽ പ്രതിഷേധ സമരം നടത്തുകയാണ്.

വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധങ്ങളിൽ, ജില്ലാ സെക്രട്ടറി ജേക്കബ് ഫിലിപ്പ്, ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദ് സാലി, ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് രാജു ഉള്ളനാട്, നാഷണലിസ്റ്റ് വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബീനാ ഷെറീഫ്, സോനു കാരാവള്ളിൽ, ഷെറീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

ncp pathanamthitta news
Advertisment