Advertisment

ജിഡിപി വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നു; ഇത് രാജ്യത്തിനുള്ള വലിയ മുന്നറിയിപ്പ്; സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളാകും; സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം സാമ്പത്തിക ഉത്തേജനത്തിന് പര്യാപ്തമല്ല; രഘുറാം രാജന്‍ പറയുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ജിഡിപി വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നതായും കൊവിഡ് വ്യാപനം ഇന്ത്യന്‍ വിപണിയെ ഗുരുതരമായി ബാധിച്ചതായും ആര്‍ബിഐ മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍. തന്റെ ലിങ്ക്ഡ്ഇന്‍ പേജിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയത്.

ഈ വര്‍ഷത്തിലെ ആദ്യപാദത്തില്‍ തന്നെ ജിഡിപിയില്‍ ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള ശക്തമായ മുന്നറിയിപ്പാണ്. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ഗുരുതരമാകുമെന്നും അസംഘടിത മേഖലയിലെ തൊഴില്‍ നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ജിഡിപി നിരക്കിലെ ഇടിവ് ഇതിലും വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പര്യാപ്തമല്ല. സര്‍ക്കാര്‍ സമീപം മാറ്റുകയും ഉദ്യോഗസ്ഥര്‍ ഉദാസീനത വെടിഞ്ഞ് ആവശ്യമായ നടപടികള്‍ എടുക്കുകയും വേണം. സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക പ്രഖ്യാപനം നടത്തേണ്ടതാണെന്നും രഘുറാം രാജന്‍ പറയുന്നു.

Advertisment